രണ്ട് മാസങ്ങള്‍ക്ക് ശേഷം പെട്രോളിനും ഡീസലിനും വിലകൂട്ടി

By News Desk, Malabar News
MalabarNews_fuel
Ajwa Travels

രണ്ടുമാസത്തെ ഇടവേളക്ക് ശേഷം രാജ്യത്ത് പെട്രോളിനും ഡീസലിനും വിലകൂട്ടി. ഡെല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 17 പൈസയാണ് കൂടിയത്. ഡീസലിന് 22 പൈസയും. ഇതോടെ ഡെല്‍ഹിയില്‍ പെട്രോള്‍ വില 81.06 രൂപയില്‍ നിന്ന് 81.23 രൂപയായി. ഡീസലിനാകട്ടെ ലിറ്ററിന് 70.68 രൂപയുമാണ് പുതുക്കിയ വില.

കോഴിക്കോട് ഒരു ലിറ്റര്‍ പെട്രോള്‍ ലഭിക്കാന്‍ 81.68 രൂപയാണ് മുടക്കേണ്ടത്. ഡീസലിനാകട്ടെ 74.85 രൂപയും. ആഗോള വിപണിയില്‍ അസംസ്‌കൃത വിലയിലുണ്ടായ വര്‍ധനവാണ് ആഭ്യന്തര വിപണിയിലും വിലകൂടാന്‍ കാരണമായി പറയുന്നത്. ബ്രന്റ് ക്രൂഡ് വില ബാരലിന് 44 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.

Also Read: പേര അത്ര നിസാരക്കാരനല്ല, വേരു മുതല്‍ ഇല വരെ ഗുണകരം

രാജ്യത്ത് രണ്ട് മാസമായി പെട്രോളിനും ഡീസലിനും വില കൂടിയിരുന്നില്ല. ബിഹാറിലെയും മറ്റ് സംസ്ഥാനങ്ങളിലെയും തിരഞ്ഞെടുപ്പു കാരണമാണ് വിലവര്‍ധന നിര്‍ത്തിവെച്ചതെന്നും ആരോപണമുയര്‍ന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE