പേര അത്ര നിസാരക്കാരനല്ല, വേരു മുതല്‍ ഇല വരെ ഗുണകരം

By News Desk, Malabar News
MalabarNews_guava
Ajwa Travels

നമ്മുടെ വീടുകളിലും തൊടിയിലുമൊക്കെ ധാരളമായി കാണുന്ന ഒന്നാണ് പേരമരവും പേരക്കയും. സുലഭമായി കിട്ടുന്നതുകൊണ്ട് തന്നെ നമ്മള്‍ നിസാരമായാണ് പേരക്കയെ കാണുന്നത്. എന്നാല്‍, വേരു മുതല്‍ ഇല വരെ ഔഷധ ഗുണങ്ങളുടെ ഒരു കലവറ തന്നെയാണ് പേരമരം. വൈറ്റമിന്‍ എ, സി എന്നിവയാല്‍ സമ്പുഷ്‌ടമാണ് പേരക്ക.

ഒരു ഓറഞ്ചിലുള്ളതിനേക്കാള്‍ നാലിരട്ടി വൈറ്റമിന്‍ സി ഒരു പേരക്കയിലുണ്ട്. വൈറ്റമിന്‍ ബി2, ഇ, കെ, ഫൈബര്‍, മാംഗനീസ്, പോട്ടാസ്യം, അയണ്‍, ഫോസ്‌ഫറസ് എന്നിവയാല്‍ സമ്പുഷ്‌ടമാണ് പേരക്ക. നിരവധി രോഗങ്ങളില്‍ നിന്നു സംരക്ഷണം നല്‍കാന്‍ പേരക്കക്കു കഴിയും. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ ദിവസേന ഒരു പേരക്ക വീതം കഴിച്ചാല്‍ മതി. പേരക്ക മാത്രമല്ല പേരയിലയും പേരത്തണ്ടുമെല്ലാം ആരോഗ്യ സംരക്ഷണത്തിനായി ഉപയോഗിക്കാം.

ദന്താരോഗ്യത്തിനു പേരയില
പല്ല് വേദന, മോണരോഗങ്ങള്‍, വായ് നാറ്റം എന്നിവയകറ്റാന്‍ പേരയില സഹായിക്കും. പേരയുടെ ഒന്നോ രണ്ടോ തളിരില വായിലിട്ടു ചവച്ചാല്‍ മതി. വായ് നാറ്റമുള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ മാറികിട്ടും. ഒരു പിടി പേരയിലയിട്ടു തിളപ്പിച്ച വെള്ളം ആറിയ ശേഷം അല്‍പം ഉപ്പു കൂടി ചേര്‍ത്താല്‍ മികച്ച മൗത്ത് വാഷ് ആയി. ഇതു പതിവായി ഉപയോഗിച്ചാല്‍ ദന്തരോഗങ്ങളെ അകറ്റി നിര്‍ത്താം.

ഹൃദയരോഗ്യത്തിനു പേരക്ക
ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കാന്‍ ദിവസവും ഒരു പേരക്ക വീതം കഴിച്ചാല്‍ മതി. ഇതില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന വൈറ്റമിന്‍ സി, പൊട്ടാസ്യം എന്നിവ രക്‌തസമ്മര്‍ദം കുറക്കുകയും രക്‌തത്തില്‍ കൊഴുപ്പടിഞ്ഞു കൂടുന്നത് തടയുകയും ചെയ്യും. പേരയില ഉണക്കി പൊടിച്ചത് ചേര്‍ത്ത് വെള്ളം തിളപ്പിച്ചു കുടിക്കുന്നത് കൊളസ്‌ട്രോള്‍ കുറയാന്‍ സഹായിക്കും.

അതിസാരം നിയന്ത്രിക്കാന്‍
അതിസാരത്തിനു കാരണമായ ബാക്‌ടീരിയയെ നിയന്തിക്കാന്‍ പേരയിലക്കു കഴിയും. പേരയിലയിട്ടു വെന്ത വെള്ളം കുടിച്ചാല്‍ അതിസാരം പെട്ടെന്നു കുറയും. ഇതോടൊപ്പമുള്ള വയറുവേദനക്ക് ശമനം വരുത്തി ശോചനം നിയന്ത്രിക്കാനും പേരയിലക്കു കഴിയും.

Entertainment News: ഒടിടി റിലീസിനൊരുങ്ങി ദുല്‍ഖറിന്റെ ‘കുറുപ്പ്’

പ്രമേഹം നിയന്ത്രിക്കാന്‍ പേരക്ക
പ്രമേഹം നിയന്ത്രിക്കാന്‍ ദിവസവും തൊലികളയാത്ത ഒന്നോ രണ്ടോ പേരക്കാ കഴിച്ചാല്‍ മതി. രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കാന്‍ ഉണക്കിപ്പൊടിച്ച പേരയിലയിട്ട വെള്ളം കുടിക്കാം. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ പേരക്കയില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന

കാഴ്‌ചശക്തി കൂട്ടാന്‍
കാഴ്‌ചശക്‌തിക്കു വൈറ്റമിന്‍ എ അത്യന്താപേക്ഷിതമാണ്, വൈറ്റമിന്‍ എയാല്‍ സമ്പുഷ്‌ടമാണ് പേരക്ക. വൈറ്റമിന്‍ എയുടെ അഭാവം മൂലമുണ്ടാകുന്ന നിശാന്ധത തടയാന്‍ പേരക്ക ധാരാളമായി കഴിച്ചാല്‍ മതി. പ്രായാധിക്യം മൂലവുള്ള കാഴ്‌ചക്കുറവു പരിഹരിക്കാന്‍ പതിവായി പേരക്കാ ജ്യൂസ് കുടിക്കാം. ബുദ്ധിശക്‌തി വര്‍ദ്ധിപ്പിക്കാനും ചര്‍മ സൗന്ദര്യം കൂട്ടാനും തൈറോയിഡ് നിയന്ത്രിക്കാനുമെല്ലാം പേരക്കയെ ഒപ്പം കൂട്ടാം.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE