യുഎസിൽ ഗാന്ധി പ്രതിമ തകർത്ത സംഭവം; അപലപിച്ച് വൈറ്റ്ഹൗസ്

By Staff Reporter, Malabar News
Gandhi_statue_-california
Ajwa Travels

കാലിഫോർണിയ: യുഎസിലെ കാലിഫോര്‍ണിയയിൽ മഹാത്‌മാ ഗാന്ധിയുടെ പ്രതിമ ആക്രമിച്ച് തകര്‍ത്ത സംഭവത്തെ അപലപിച്ച് വൈറ്റ് ഹൗസ്. ഗാന്ധി സ്‌മാരകങ്ങള്‍ തകര്‍ക്കുന്നതില്‍ ആശങ്കയുണ്ട്, സ്‌ഥിതിഗതികൾ സൂക്ഷ്‌മമായി നിരീക്ഷിച്ച് വരികയാണെന്നും സംഭവത്തെ അപലപിക്കുന്നുവെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ സകി പറഞ്ഞു. ഇത്തരം അതിക്രമങ്ങളെ അംഗീകരിക്കില്ല, ഇത് നാടിന്റെ സുരക്ഷയെ ബാധിക്കുമെന്നും അവർ പറഞ്ഞു.

ജനുവരി 28നാണ് സിറ്റി ഓഫ് ഡെവിസില്‍ 2016ല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഉപഹാരമായി നല്‍കിയ ഗാന്ധി പ്രതിമ അജ്‌ഞാതൻ ആക്രമിച്ച് തകർത്തത്. പ്രതിമ അക്രമി മറിച്ചിട്ടുവെന്നും ചില ദൃശ്യങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. ഒരു മാസത്തിനുള്ളില്‍ നടക്കുന്ന രണ്ടാമത്തെ സംഭവമാണ് ഇതെന്നാണ് റിപ്പോർട്ടുകൾ.

സംഭവത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ശക്‌തമായ പ്രതിഷേധം അറിയിച്ചിരുന്നു. വാഷിംഗ്‌ടണിലെ ഇന്ത്യന്‍ എംബസിയും സംഭവത്തിലെ കുറ്റക്കാരെ വിശദമായ അന്വേഷണത്തിലൂടെ കണ്ടെത്തി നിയമത്തിന് മുന്നിൽ എത്തിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

Read Also: ബജറ്റ് രാജ്യത്തിന് വേണ്ടിയാകണം, തിരഞ്ഞെടുപ്പിനല്ല; മഹാരാഷ്‌ട്ര മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE