അന്താരാഷ്‌ട്ര ഉപരോധം നീക്കിയാൽ ആഗോള ഭക്ഷ്യക്ഷാമം മാറ്റാം; പുടിൻ

By Staff Reporter, Malabar News
Russia-ukraine
Ajwa Travels

മോസ്‌കോ: അന്താരാഷ്‌ട്ര ഉപരോധം നീക്കിയാൽ ആഗോള ഭക്ഷ്യക്ഷാമം മാറ്റാമെന്ന അവകാശ വാദവുമായി റഷ്യൻ പ്രസിഡണ്ട് വ്ളാദിമിർ പുടിൻ. നാറ്റോ രാജ്യങ്ങളോടാണ് റഷ്യയുടെ വിലപേശൽ. യുക്രൈൻ തുറമുഖങ്ങളിൽ നിന്ന് പുറത്തേക്ക് ഭക്ഷ്യധാന്യങ്ങൾ കയറ്റുമതി ചെയ്യാൻ റഷ്യ അനുവദിക്കാത്തതാണ് ഭക്ഷ്യക്ഷാമം രൂക്ഷമാകാൻ കാരണം. ഇറ്റാലിയൻ പ്രധാനമന്ത്രി മരിയോ ദ്രാഗിയുമായി ഫോണിൽ നടത്തിയ സംഭാഷണത്തിലാണ് പുടിൻ ഒത്തുതീർപ്പ് വ്യവസ്‌ഥ മുന്നോട്ടുവെച്ചത്.

യുക്രൈനും റഷ്യയുമാണ് യൂറോപ്പിലേക്ക് വലിയൊരു ശതമാനം ഭക്ഷ്യധാന്യവും സസ്യഎണ്ണയും എത്തിക്കുന്നത്. ഉപരോധം പ്രഖ്യാപിച്ചതോടെ കരിങ്കടലിൽ സൈന്യത്തെ വിന്യസിച്ച റഷ്യ എല്ലാ കപ്പൽ ഗതാഗതവും തടഞ്ഞിരിക്കുകയാണ്. യുക്രൈൻ തുറമുഖങ്ങളിൽ 20 ദശലക്ഷം ടണ്ണിലേറെ ഭക്ഷ്യധാന്യങ്ങളാണ് കെട്ടികിടക്കുന്നത്.

യുക്രൈനും റഷ്യയുമാണ് യൂറോപ്പിലേക്ക് വലിയൊരു ശതമാനം ഭക്ഷ്യധാന്യവും സസ്യഎണ്ണയും എത്തിക്കുന്നത്. ഉപരോധം പ്രഖ്യാപിച്ചതോടെ കരിങ്കടലിൽ സൈന്യത്തെ വിന്യസിച്ച റഷ്യ എല്ലാ കപ്പൽ ഗതാഗതവും തടഞ്ഞിരിക്കുകയാണ്. യുക്രൈൻ തുറമുഖങ്ങളിൽ 20 ദശലക്ഷം ടണ്ണിലേറെ ഭക്ഷ്യധാന്യങ്ങളാണ് കെട്ടികിടക്കുന്നത്.

യുദ്ധക്കെടുതിയിൽ രാജ്യംവിടേണ്ടി വന്ന ജനങ്ങളുടെ കയ്യിൽ നിന്നുപോലും ധാന്യങ്ങൾ റഷ്യൻ സൈന്യം പിടിച്ചുവെച്ചുവെന്നും നാറ്റോ സഖ്യം ആരോപിച്ചിരുന്നു. ഭക്ഷ്യസാധനങ്ങൾ തടഞ്ഞുവെക്കുക എന്നാൽ മനുഷ്യത്വത്തോട് ചെയ്യുന്ന ക്രൂരതയാണെന്നും റഷ്യ ഇപ്പോൾ ആഗോള മനുഷ്യസമൂഹത്തെ ഭീഷണിപ്പെടുത്തുന്നത് നീതീകരിക്കാനാകില്ലെന്നും യൂറോപ്യൻ യൂണിയൻ അംഗങ്ങൾ ആരോപിച്ചു.

Read Also: നടൻ ധർമജന്റെ ഫിഷ് ഹബ്ബിൽ പരിശോധന; പിടിച്ചെടുത്തത് 200 കിലോ പഴകിയ മീൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE