കേരള പ്രീമിയര്‍ ലീഗ് കിരീടത്തിൽ മുത്തമിട്ട് ഗോകുലം കേരള

By Staff Reporter, Malabar News
kerala premier league
Ajwa Travels

കൊച്ചി: കേരള പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ കിരീടം സ്വന്തമാക്കി ഗോകുലം കേരള എഫ്സി. കെഎസ്ഇബിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് ഗോകുലം കിരീടം ചൂടിയത്. എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിലായിരുന്നു കലാശപ്പോരാട്ടം അരങ്ങേറിയത്.

ഗോകുലം കേരള എഫ്സിയുടെ രണ്ടാമത്തെ കെപി‌എൽ കിരീടനേട്ടം കൂടിയാണിത്. എൻഎം നജീബാണ് ഗോകുലത്തിന്റെ മുഖ്യ പരിശീലകൻ

കേരള യുണൈറ്റഡിനെ സെമി ഫൈനലില്‍ അടിയറവ് പറയിച്ചാണ് ഗോകുലം ഫൈനലിലേക്കുള്ള ടിക്കറ്റ് നേടിയത്. കെഎസ്ഇബി ആകട്ടെ റോയല്‍ ബാസ്‌കോ ഒതുക്കങ്ങലിനെയാണ് പരാജയപ്പെടുത്തിയത്.

കേരള പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ കിരീടം കഴിഞ്ഞ വര്‍ഷം സ്വന്തമാക്കിയത് കേരള ബ്ളാസ്‌റ്റേഴ്സ് റിസര്‍വ് ടീമായിരുന്നു. ഗോകുലം തന്നെ ആയിരുന്നു അവരുടെ എതിരാളി. എന്നാൽ ഇക്കുറി കിരീടം നേടി തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ഗോകുലം താരങ്ങൾ.

Read Also: ചലച്ചിത്ര, മാദ്ധ്യമ മേഖലകളിൽ പ്രവർത്തിക്കുന്ന വ്യക്‌തികൾക്ക് സൗജന്യ വാക്‌സിൻ നൽകും; ചിരഞ്‌ജീവി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE