കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട

By Trainee Reporter, Malabar News
Malabarnews_goldscam
Representational image
Ajwa Travels

കരിപ്പൂർ: കരിപ്പൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണവേട്ട. ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണം ക്യാപ്‌സ്യൂളുകൾ ആക്കിയാണ് കടത്താൻ ശ്രമിച്ചത്.

ഇന്ന് രാവിലെയാണ് 1.44 കിലോഗ്രാം സ്വർണം വിമാനത്താവള അധികൃതർ പിടികൂടിയത്. ദുബൈയിൽ നിന്നും വന്ന മലപ്പുറം സ്വദേശി ഹസ്‌കർ ആണ് സ്വർണവുമായി പിടിയിലായത്. വിപണിയിൽ ഏകദേശം 60 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമാണ് ഇയാളിൽ നിന്നും പിടികൂടിയത്. 6 ക്യാപ്‌സ്യൂളുകളായി ശരീരത്തിൽ ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു സ്വർണം.

നേരത്തേയും സമാന രീതിയിൽ കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണം കടത്താൻ ശ്രമം നടന്നിരുന്നു. നാലു യാത്രക്കാരിൽ നിന്നായി 6 കിലോയോളം സ്വർണമാണ് കഴിഞ്ഞ മാസം പിടിച്ചെടുത്തത്. നികുതി വെട്ടിച്ച് കടത്താൻ ശ്രമിച്ച സ്വർണമായിരുന്നു പിടികൂടിയത്.

Read also: 200 കോടി ദിര്‍ഹത്തിന്റെ പദ്ധതികള്‍; വികസനത്തിന് ഒരുങ്ങി ദുബായ് നഗരം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE