കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട; ദമ്പതികള്‍ കസ്‌റ്റംസ്‌ പിടിയില്‍

By Desk Reporter, Malabar News
Gold hunt in Karipur again; Couple arrested by customs
Ajwa Travels

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട. 7 കിലോ 300 ഗ്രാം സ്വര്‍ണവുമായി ദമ്പതിമാര്‍ കസ്‌റ്റംസ്‌ പിടിയിലായി. പെരിന്തല്‍മണ്ണ അമ്മിനിക്കാട് സ്വദേശി അബ്‌ദുസമദും, ഭാര്യ സഫ്‌ന അബ്‌ദുസമദുമാണ് സ്വര്‍ണം കടത്തിയത്.

അബ്‌ദുസമദ് 3672 ഗ്രാം സ്വര്‍ണവും ഭാര്യ സഫ്‌ന 3642 ഗ്രാം സ്വര്‍ണവുമാണ് കൊണ്ടുവന്നത്. ശരീരത്തിനുള്ളിലും അടിവസ്‌ത്രത്തിലും സോക്‌സിലും ഒളിപ്പിച്ചാണ് ഇരുവരും സ്വര്‍ണം കടത്തിയത്. ദുബായില്‍ നിന്നാണ് ഇവര്‍ എത്തിയത്. ഇന്നലെയും കരിപ്പൂരില്‍ സ്വര്‍ണം കടത്താന്‍ ശ്രമം നടന്നിരുന്നു. ആറ് കിലോ സ്വര്‍ണവുമായി ആറ് യാത്രികരാണ് ഇന്നലെ കരിപ്പൂരില്‍ പിടിയിലായത്.

Most Read:  വൈദ്യുതി ഉപഭോഗം കുറയ്‌ക്കാൻ ജനങ്ങൾ സഹകരിക്കണം; മന്ത്രി കെ കൃഷ്‌ണൻകുട്ടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE