വൈദ്യുതി ഉപഭോഗം കുറയ്‌ക്കാൻ ജനങ്ങൾ സഹകരിക്കണം; മന്ത്രി കെ കൃഷ്‌ണൻകുട്ടി

By Staff Reporter, Malabar News
Minister Krishnankutty
Ajwa Travels

പാലക്കാട്: വൈദ്യുതി ഉപഭോഗം കുറയ്‌ക്കാൻ ജനങ്ങൾ സഹകരിക്കണമെന്ന് മന്ത്രി കെ കൃഷ്‌ണൻകുട്ടി. അധികപണം നൽകി വൈദ്യുതി വാങ്ങുമെന്ന് ഇദ്ദേഹം പറഞ്ഞു. വൈദ്യുതി ക്ഷാമം നാളയോടെ പരിഹരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. നല്ലളത്ത് വൈദ്യുതി ഉൽപാദനം ഉടൻ തുടങ്ങും. വൈദ്യുതി ക്ഷാമം പരിഹരിക്കാനുള്ള ശാശ്വത പരിഹാരം ജലവൈദ്യുത പദ്ധതികളാണ്. അതിരപ്പിള്ളി ഒഴികെയുള്ള പദ്ധതികൾ വേഗത്തിൽ നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.

കൽക്കരിക്ഷാമം മൂലം താപനിലയങ്ങളിൽ ഉൽപാദനം കുറഞ്ഞത് വഴി രാജ്യം നേരിടുന്ന രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയാണ് കേരളത്തിലും. എന്നാൽ മറ്റ് സംസ്‌ഥാനങ്ങളെ അപേക്ഷിച്ച് നിലവിൽ വൈദ്യുതി ക്ഷാമം കേരളത്തിൽ കുറവാണ്. പീക്ക് അവറിൽ 200 മെഗാ വാട്ടിന്റെ കുറവാണുള്ളത്. നല്ലളത്തിന് പുറമ കായംകുളം താപനിലയവും പ്രവർത്തനക്ഷമമാക്കി പ്രതിസന്ധി തീർക്കാനാണ് സർക്കാരിന്റെയും കെഎസ്ഇബിയുടെയും നീക്കം.

നിലവില്‍ 14 സംസ്‌ഥാനങ്ങളില്‍ ഒരുമണിക്കൂറിലേറെ ലോഡ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 200 മെഗാവാട്ട് വൈദ്യുതി ആന്ധ്രാപ്രദേശില്‍ നിന്നും സംസ്‌ഥാനത്തേക്ക് എത്തുകയും കോഴിക്കോട് താപവൈദ്യുത നിലയം പ്രവര്‍ത്തന ക്ഷമമാവുകയും ചെയ്യുന്നതോടെ രണ്ട് ദിവസത്തിനുളളില്‍ സാധാരണ നില കൈവരിക്കുമെന്ന് കെഎസ്ഇബി അറിയിച്ചിട്ടുണ്ട്.

Read Also: പെഗാസസിൽ സംസ്‌ഥാനങ്ങളോട് വിവരങ്ങൾ തേടി വിദഗ്‌ധ സമിതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE