സ്വർണ വിലയിൽ ഇടിവ് തുടരുന്നു; പവന് 400 രൂപ കുറഞ്ഞു

By Desk Reporter, Malabar News
Ajwa Travels

കൊച്ചി: സംസ്‌ഥാനത്ത് സ്വർണവിലയിൽ ഇടിവ് തുടരുന്നു. വെള്ളിയാഴ്‌ച പവന് 400 രൂപ കുറഞ്ഞ് 35,040 രൂപയിലെത്തി. ഗ്രാമിന് 50 രൂപ കുറഞ്ഞ് 4380 രൂപയുമായി. കഴിഞ്ഞ ദിവസം 35,440 രൂപയായിരുന്നു പവന്റെ വില.

ആഗോള വിപണിയിലും വില കുറഞ്ഞു. യുഎസ് ട്രഷറി ആദായം രണ്ടാഴ്‌ചയിലെ ഉയർന്ന നിലവാത്തിലേക്ക് കുതിച്ചതാണ് സ്വർണവിലയിൽ പ്രതിഫലിച്ചത്. സ്‌പോട് ഗോൾഡ് വില ഔൺസിന് 1,767.12 ഡോളർ നിലവാരത്തിലെത്തി.

ഏഴാമത്തെ ദിവസവും ദേശീയ വിപണിയിൽ വില കുറഞ്ഞു. കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 46,691 രൂപ നിലവാരത്തിലെത്തി. വെള്ളിയുടെ വിലയിലും സമാനമായ കുറവ് രേഖപ്പെടുത്തി.

Also Read:  3.75 ലക്ഷം കോടിയുടെ ഓഹരികൾ മടക്കി വാങ്ങാൻ ഒരുങ്ങി ഗൂഗിൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE