കൊച്ചി: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. പവന് 160 രൂപയാണ് ബുധനാഴ്ച കുറഞ്ഞത്. ഇതോടെ സ്വർണം പവന് 35,600 രൂപയായി. ഗ്രാമിന് 4450 രൂപയാണ് ഇന്നത്തെ വില. 35,760 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില.
യുഎസ് ട്രഷറി ആദായം വർധിച്ചത് ആഗോള വിപണിയിൽ സ്വർണവിലയിൽ പ്രതിഫലിച്ചു. വിലക്കയറ്റ ഭീതിയിൽ ഡോളറിന്റെ മൂല്യത്തിൽ കഴിഞ്ഞ ദിവസം ഇടിവുണ്ടായതും സ്വർണവില കുറയാനിടയാക്കി. അതേസമയം, രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് വില 10 ഗ്രാമിന് 47,640 രൂപയായി കുറഞ്ഞു.
Also Read: കോവിഡ്; ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് 6.5 കോടി അനുവദിച്ച് ഹോണ്ട ഫൗണ്ടേഷൻ