സ്വർണ വില വീണ്ടും ഇടിഞ്ഞു; പവന് കുറഞ്ഞത് 240 രൂപ

By Desk Reporter, Malabar News
gold price increase Kerala
Rep. Image
Ajwa Travels

കൊച്ചി: സംസ്‌ഥാനത്ത് സ്വർണ വില വീണ്ടും ഇടിഞ്ഞു. ബുധനാഴ്‌ച പവന് 240 രൂപ കുറഞ്ഞ് 35,320 രൂപയിലെത്തി. ഗ്രാമിന് 30 രൂപ കുറഞ്ഞ് 4,415 രൂപയായി. കഴിഞ്ഞ ദിവസം പവന് 120 രൂപ കുറഞ്ഞ് 35,560 രൂപയായിരുന്നു സ്വർണത്തിന്റെ വില.

ആഗോള വിപണിയിലും വിലയിടിഞ്ഞു. സ്‌പോട് ഗോൾഡ് വില ഔൺസിന് 1,767.76 ഡോളറായാണ് കുറഞ്ഞത്. യുഎസ് ട്രഷറി ആദായം 1.6 ശതമാനമായി വർധിച്ചതും ഡോളർ സൂചിക കരുത്തു കാട്ടിയതുമാണ് സ്വർണ വിലയിൽ പ്രതിഫലിച്ചത്.

അഞ്ചാം ദിവസമാണ് ദേശീയ വിപണിയിൽ വില കുറയുന്നത്. കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ 10 ഗ്രാം തനിത്തങ്കത്തിന്റെ വില 0.32 ശതമാനം കുറഞ്ഞ് 47,151 രൂപയിലെത്തി. കഴിഞ്ഞയാഴ്‌ചയിൽ, രണ്ടു മാസത്തെ ഉയർന്ന നിലവാരമായ 48,400 രൂപയിൽ എത്തിയ ശേഷം തുടർച്ചയായി വിലയിടിയുന്ന പ്രവണതയാണ് കാണുന്നത്.

Also Read:  ചരിത്രനേട്ടവുമായി കെഎംഎംഎൽ; കഴിഞ്ഞ വർഷം നേടിയത് 112 കോടിയുടെ ലാഭം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE