കൊച്ചി: കഴിഞ്ഞ നാലു ദിവസങ്ങളായി മാറ്റമില്ലാതെ തുടർന്ന സ്വർണവിലയിൽ ഇന്ന് വൻ ഇടിവ് രേഖപ്പെടുത്തി. പവന് 720 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. 36,960 രൂപയാണ് ഇന്നത്തെ വില. ഈ മാസത്തെ ഏറ്റവും താഴ്ന്ന വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്. ഗ്രാമിന് 90 രൂപ കുറഞ്ഞ് 4,620 രൂപയിലെത്തി.
ആഗോള വിപണിയിൽ സ്വർണവില നാലുമാസത്തെ താഴ്ന്ന നിലവാരത്തിലെത്തി. സ്പോട്ട് ഗോൾഡ് വില ഔൺസിന് 0.6 ശതമാനമിടിഞ്ഞ് 1,826.47 ഡോളർ നിലവാരത്തിലെത്തി. കോവിഡ് വാക്സിൻ വികസിപ്പിക്കുന്നതിലെ പുരോഗതിയും യുഎസിലെ അധികാര കൈമാറ്റവുമാണ് സ്വർണവിലയിലും പ്രതിഫലിച്ചത്.
എംസിഎക്സ് ഗോൾഡ് ഫ്യൂച്ചേഴ്സിൽ 10 ഗ്രാം സ്വർണത്തിന്റെ വില 450 രൂപ കുറഞ്ഞ് 49,051 രൂപ നിലവാരത്തിലെത്തി. വെള്ളി വിലയിലും സമാനമായ ഇടിവുണ്ടായിട്ടുണ്ട്.
Also Read: മീൻ അച്ചാർ നിർമാണവും വിപണനവും; ചെറിയ മുതൽമുടക്കിൽ ആരംഭിക്കാവുന്ന സംരംഭം