സ്വര്‍ണ്ണക്കടത്ത് കേസ് ; ഉന്നതരെയും കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യാനായി എന്‍ഐഎ കോടതിയില്‍

By Team Member, Malabar News
Malabarnews_goldscam
Representational image
Ajwa Travels

കൊച്ചി : സ്വര്‍ണ്ണക്കടത്ത് കേസില്‍ ഉന്നത വ്യക്തികളെയും തിരുവനന്തപുരം യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യേണ്ടി വരുമെന്ന് എന്‍ഐഎ കോടതിയില്‍ ബോധിപ്പിച്ചു. വിദേശത്തുള്ള 4 പ്രതികളെ ഇന്ത്യക്ക് ഇതുവരെ കൈമാറിയിട്ടില്ല. ഇതിന്റെ കാലതാമസം ഒഴിവാക്കാനായി ഇന്റര്‍പോള്‍ വഴി നീങ്ങാനാണ് ഏജന്‍സി തീരുമാനിച്ചിട്ടുള്ളത്.

സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എല്ലാ പ്രതികളെയും ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇതുവരെ16 പ്രതികളെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇവരുടെ ഇലക്ട്രോണിക് ഡിജിറ്റല്‍ ഉപകരണങ്ങളുടെ പരിശോധനാ ഫലം കൂടുതല്‍ തെളിവുകള്‍ നല്‍കുമെന്നാണ് എന്‍ഐഎ യുടെ വിശ്വാസം. അറസ്റ്റ് ചെയ്ത പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തിയിട്ടുണ്ട്.

കേസിലെ മൂന്നാം പ്രതി ഫൈസല്‍ ഫരീദ്, പത്താം പ്രതി റബിന്‍സ് ഹമീദ്, പതിനഞ്ചാം പ്രതി സിദ്ദിഖുള്‍ അക്ബര്‍, ഇരുപതാം പ്രതി അഹമ്മദ് കുട്ടി എന്നിവര്‍ക്കെതിരെ തിരച്ചില്‍ നോട്ടീസ് പുറപ്പെടുവിക്കുമെന്നാണ് അന്വേഷണസംഘം കോടതിയില്‍ അറിയിച്ചത്. കേസുമായി ബന്ധപ്പെട്ട് വിദേശത്തും ചോദ്യം ചെയ്യലും തിരച്ചിലും നടക്കുന്നുണ്ട്. സ്വര്‍ണ്ണക്കടത്ത് കേസിനു പിന്നില്‍ നിരവധി പിടികിട്ടാപ്പുള്ളികള്‍ ഉണ്ടെന്നാണ് എന്‍ഐഎ ക്ക് ലഭിച്ചിരിക്കുന്ന വിവരം. രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ച വിവരം അനുസരിച്ച് ഇത്തരം ആളുകളുടെ സിന്‍ഡിക്കേറ്റ് വിദേശ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE