സ്വർണക്കടത്ത്; സ്വപ്‌നയും സരിതും അടക്കം 9 പ്രതികളുടെ ജാമ്യഹരജി ഇന്ന് പരിഗണിക്കും

By News Desk, Malabar News
Crores of black money smuggled into Gulf through diplomatic bag
Sarith, Swapna
Ajwa Travels

കൊച്ചി: സ്വർണക്കടത്ത് കേസിൽ ജാമ്യം തേടി ഒമ്പത് പ്രതികൾ നൽകിയ ജാമ്യഹരജി എൻഐഎ കോടതി ഇന്ന് പരിഗണിക്കും. സ്വപ്‌ന സുരേഷും സരിതും അടക്കമുള്ള ഒമ്പത് പ്രതികളാണ് ഹരജി സമർപ്പിച്ചിരിക്കുന്നത്.

കുറ്റപത്രത്തിൽ ഗുരുതര കണ്ടെത്തലുകൾ ഇല്ലെന്നാണ് പ്രതികളുടെ വാദം. സ്വർണക്കടത്ത് കേസിൽ യുഎപിഎ എങ്ങനെ നിലനിൽക്കുമെന്നും പ്രതികൾ വാദിക്കുന്നു. സ്വർണക്കടത്ത് കസ്‌റ്റംസ് കേസ് മാത്രമാണെന്ന് ഹൈക്കോടതി ചൂണ്ടികാട്ടിയിട്ടുണ്ടെന്നും ജാമ്യാപേക്ഷയിൽ പ്രതികൾ പറയുന്നു.

കേസിൽ അവസാന പട്ടികയിൽ വരുന്ന 10 പ്രതികൾക്ക് വിചാരണ കോടതി ജാമ്യം അനുവദിച്ചപ്പോൾ ഉള്ള സാഹചര്യം മാത്രമാണ് ഹൈക്കോടതി പരിശോധിച്ചത്. അന്വേഷണം അതിൽ നിന്ന് ഏറെ മുന്നോട്ട് പോയിട്ടുണ്ടെന്നുമാണ് എൻഐഎയുടെ നിലപാട്. കസ്‌റ്റംസിന് സ്വപ്‌ന നൽകിയ രഹസ്യ മൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് ഇഡി നൽകിയ ഹരജിയിലും ഇന്ന് കോടതി തീരുമാനമെടുക്കും.

Read Also: സീറ്റ് വിഭജനം; യുഡിഎഫ് യോഗം ഇന്ന്, ആവശ്യത്തിൽ ഉറച്ച് ജോസഫ് വിഭാഗം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE