സ്വർണക്കടത്ത്; ഡിജിപിയും കസ്‌റ്റംസ്‌ കമ്മീഷണറും ചർച്ച നടത്തിയതിൽ അന്വേഷണ സംഘത്തിന് അതൃപ്‌തി

By Staff Reporter, Malabar News
malabarnews-loknath-behra
DGP Loknath Behra
Ajwa Travels

കൊച്ചി: സ്വർണക്കടത്ത് കേസ് അന്വേഷണം പുരോഗമിക്കെ കസ്‌റ്റംസ്‌ കമ്മീഷണറുമായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ ചര്‍ച്ച നടത്തിയതില്‍ അതൃപ്‌തി അറിയിച്ച് തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണ സംഘം. ഇന്നലെ ഉച്ചയോടെയാണ് കൊച്ചി കസ്‌റ്റംസ്‌ ഹൗസ് കമ്മീഷണര്‍ മുഹമ്മദ് യൂസഫുമായി ലോക്‌നാഥ് ബെഹ്‌റ രഹസ്യ കൂടിക്കാഴ്‌ച നടത്തിയത്. ഉദ്യോഗസ്‌ഥര്‍ കേന്ദ്ര ധനകാര്യ മന്ത്രാലയത്തെ അതൃപ്‌തി അറിയിച്ചു. അന്വേഷണ വിവരങ്ങൾ ചോർന്നോയെന്ന സംശയമാണ് ഇവർ പ്രകടിപ്പിക്കുന്നത്.

കഴിഞ്ഞ ദിവസം കസ്‌റ്റംസിന് നൽകിയ മൊഴിയുടെ അടിസ്‌ഥാനത്തിൽ സ്വപ്‌ന സുരേഷിനെയും സരിത്തിനെയും ജയിലില്‍ ചോദ്യം ചെയ്യാന്‍ എൻഫോഴ്‌സമെന്റ് ഡയറക്‌ടറേറ്റ്‌ അനുമതി തേടിയിരുന്നു. മൂന്ന് ദിവസം ചോദ്യം ചെയ്യാനാണ് അനുമതി തേടിയത്. ചോദ്യം ചെയ്യുമ്പോള്‍ ജയില്‍ ഉദ്യോഗസ്‌ഥരുടെ സാന്നിധ്യം ഉണ്ടാകാൻ പാടില്ലെന്നും ഇഡി ആവശ്യപ്പെട്ടു.

Read Also: കര്‍ഷക സമരം: ചില ശക്‌തികള്‍ നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നു; രവിശങ്കര്‍ പ്രസാദ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE