ഗത്യന്തരമില്ലാതെ ഗോട്ടബയ, ഒടുവിൽ രാജി; ശ്രീലങ്കയിൽ പടക്കം പൊട്ടിച്ച് ആഘോഷം

By News Desk, Malabar News
Gotabaya finally resigned; Fireworks celebration in Sri Lanka
Ajwa Travels

കൊളംബോ: ശ്രീലങ്കന്‍ പ്രസിഡണ്ട് ഗോട്ടബയ രാജപക്‌സെ രാജിവച്ചു. സ്‌പീക്കർക്ക് ഇ മെയിലിലൂടെ രാജിക്കത്ത് കൈമാറി. പ്രസിഡണ്ടിന്റെ രാജി കൊളംബോയില്‍ ജനങ്ങള്‍ പടക്കംപൊട്ടിച്ച് ആഘോഷിക്കുകയാണ്. പ്രധാനമന്ത്രിയും രാജിവച്ചതിന് ശേഷമേ പ്രക്ഷോഭം അവസാനിപ്പിക്കൂവെന്ന് സമരക്കാർ പറഞ്ഞു. ജനകീയ സമരത്തിന്റെ ആദ്യഘട്ടം വിജയിച്ച ആവേശത്തിലാണ് ജനങ്ങൾ.

രാജപക്‌സെയുടെ തീരുമാനത്തെ പ്രതിപക്ഷം സ്വാഗതം ചെയ്‌തു. സർവകക്ഷി സർക്കാർ നിലവിൽ വരുമെന്നാണ് പ്രതിക്ഷ പാർട്ടികൾ നൽകുന്ന വിവരം. സാമ്പത്തിക അരക്ഷിതാവസ്‌ഥക്ക് പരിഹാരം ഉണ്ടാകുമെന്നും പ്രതിപക്ഷം പറയുന്നു.

സ്‌പീക്കർ ആക്‌ടിങ് പ്രസിഡണ്ട് സ്‌ഥാനം ഏറ്റെടുക്കണമെന്ന് പ്രതിഷേധകർ ആവശ്യപ്പെട്ടു. പ്രധാനമന്ത്രി റെനിൽ വിക്രമസിംഗയെ അംഗീകരിക്കില്ല. രണ്ട് പേരും ഒഴിയാതെ പൂർണമായും പ്രതിഷേധം അവസാനിപ്പിക്കില്ലെന്നും പ്രക്ഷോഭകർ അറിയിച്ചിട്ടുണ്ട്.

ഗോട്ടബയ രാജപക്‌സെയുടെ വസതി കയ്യേറിയാണ് പ്രക്ഷോഭകർ സമരവീര്യം കൂട്ടിയത്. ഇതോടെ ഗത്യന്തരമില്ലാതെ നാടുവിടേണ്ടി വന്നു പ്രസിഡണ്ടിന്. മാലദ്വീപിലേക്ക് കടന്നെങ്കിലും അവിടെയും നിലയുറപ്പിക്കാനായില്ല. പ്രതിഷേധം കനത്തതോടെ മാലദ്വീപും വിട്ട് സിംഗപ്പൂരിലേക്ക് കടന്നിരിക്കുകയാണ് ഗോട്ടബയ. സൗദി വിമാനത്തിൽ കുടുംബസമേതമാണ് അദ്ദേഹം സിംഗപ്പൂരിലേക്ക് എത്തിയത്. അതേസമയം, അഭയം നൽകില്ലെന്ന് സിംഗപ്പൂർ വിദേശകാര്യ സമിതി വ്യക്‌തമാക്കിയിട്ടുണ്ട്. ഗോട്ടബയ സൗദിയിൽ അഭയം തേടുമെന്നും അഭ്യൂഹങ്ങളുണ്ട്.

ശ്രീലങ്കയിൽ സ്‌ഥിതി അതീവ ഗുരുതരമാവുകയാണ്. രാജ്യത്ത് കർഫ്യു തുടരുന്നു. ഏഴ് പതിറ്റാണ്ടിനിടെ രാജ്യം കണ്ട ഏറ്റവും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാനാകാതെ കുഴയുകയാണ് ശ്രീലങ്ക. പ്രതിസന്ധി നേരിടാൻ പലതരം നടപടികൾ രാജ്യത്ത് നടപ്പാക്കി വരികയാണ്. എന്നാൽ, ഇവയൊന്നും കാര്യക്ഷമമാകുന്നില്ല. തെരുവിൽ ഇറങ്ങിയിട്ടും പോംവഴിയില്ലാതെ വന്നപ്പോഴാണ് ജനങ്ങൾ പ്രസിഡണ്ടിന്റെയും പ്രധാനമന്ത്രിയുടെയും വസതികൾ കയ്യേറി പ്രതിഷേധം നടത്തിയത്. ആയിരക്കണക്കിന് ആളുകളാണ് പ്രസിഡണ്ടിന്റെ വസതിയിൽ അതിക്രമിച്ച് കയറിയത്. സന്ദർശകരെ അനുവദിക്കാത്ത വസതിയിൽ ജനങ്ങൾ പൂളിൽ കുളിക്കുന്നതിന്റെയും പ്രസിഡണ്ടിന്റെ വസ്‌ത്രങ്ങൾ ധരിക്കുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ അടക്കം വൈറലായിരുന്നു.

Most Read: എന്താ..ല്ലേ! ചില്ലിക്കാശ് ചെലവില്ലാതെ ഇംഗ്‌ളണ്ടിൽ കറങ്ങി 75കാരി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE