ആശയവിനിമയം തടസപ്പെടുത്തി സർക്കാർ; തിരിച്ചടിച്ച് കർഷകർ

By Syndicated , Malabar News
Farmers protest
Representational Image
Ajwa Travels

ന്യൂഡെല്‍ഹി: കര്‍ഷക പ്രതിഷേധത്തെ തുടർന്നുള്ള സംഘര്‍ഷം ഇല്ലാതാക്കാനും ക്രമസമാധാനം നിലനിര്‍ത്താനുമെന്ന പേരിൽ ഇന്റര്‍നെറ്റ് വിഛേദിച്ച ഹരിയാന സര്‍ക്കാരിന്റെ നടപടിക്ക് തിരിച്ചടി. കര്‍ഷകര്‍ക്ക് ആശയവിനിമയം നടത്താന്‍ ആരാധനാലയങ്ങള്‍ തുറന്നു നല്‍കിയാണ് നാട്ടുകാർ സർക്കാർ നടപടിക്ക് തിരിച്ചടി നൽകിയത്.

ക്ഷേത്രങ്ങൾ, സിഖ് ഗുരുദ്വാരകൾ, മുസ്‌ലിം പള്ളികൾ തുടങ്ങിയ ആരാധനാലയങ്ങളിലെ ഉച്ചഭാഷിണികള്‍ വഴി കര്‍ഷകര്‍ക്ക് ആശയവിനിമയം നടത്താനുള്ള സൗകര്യം ഒരുക്കുന്നുണ്ട്. കര്‍ഷക പ്രതിഷേധം അടിച്ചമര്‍ത്താന്‍ പൊലീസ് ശ്രമം തുടങ്ങിയതോടെ വലിയ തരത്തിലുള്ള പിന്തുണയാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്.

അതേസമയം പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്‌ത പ്രധാനമന്ത്രി ചെങ്കോട്ടയിൽ നടന്ന സംഘർഷത്തെ അപലപിച്ചു. ജനുവരി 26 റിപ്പബ്‌ളിക് ദിനത്തിൽ ചെങ്കോട്ടയിൽ കർഷകരുടെ കൊടി ഉയർത്തിയതിലൂടെ രാജ്യത്തിന്റെ ത്രിവർണ പതാക അപമാനിക്കപ്പെട്ടുവെന്നും അതിൽ ഏറെ ദുഃഖമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

Read also: 2021ലെ ആദ്യ മൻ കി ബാത്ത്; ഡെൽഹി സംഘർഷത്തെ അപലപിച്ച് പ്രധാനമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE