ഹജ്ജ്ഹൗസ് വനിതാ ബ്‌ളോക് നിർമാണം; നിസംഗത അവസാനിപ്പിച്ച് കളക്‌ടർ നേരിട്ടെത്തി

By Desk Reporter, Malabar News
K Gopalakrishnan IAS
വനിതാ ബ്‌ളോക് നിർമാണ സ്‌ഥലം സന്ദർശിക്കുന്ന ഗോപാലകൃഷണൻ ഐഎഎസ്
Ajwa Travels

കൊണ്ടോട്ടി: മുടങ്ങിക്കിടന്നിരുന്ന ‘ഹജ്ജ്ഹൗസ് വനിത ബ്‌ളോക്’ നിർമാണ സ്‌ഥലം ഹജ്ജ് കമ്മിറ്റി ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറും മലപ്പുറം ജില്ലാ കളക്‌ടറുമായ ഗോപാലകൃഷണൻ ഐഎഎസ് സന്ദർശിച്ചു.

ഹജ്ജ്ഹൗസ് വനിത ബ്ളോക് നിർമ്മാണം അനിശ്‌ചിതമായി നീളുന്നതിൽ പ്രതിഷേധിച്ചു ഹജ്ജ് വെൽഫെയർ അസോസിയേഷനും എസ്‌വൈഎസ്‌ ഉൾപ്പെടെയുള്ള സംഘടനകളും പ്രതിഷേധ പ്രസ്‌താവനകളും സമരവും ശക്‌തമാക്കിയ സാഹചര്യത്തിലാണ് ഗോപാലകൃഷണൻ ഐഎഎസ് സ്‌ഥലം സന്ദർശിച്ചത്.

രണ്ടാഴ്‌ചക്കുള്ളിൽ നിർമ്മാണ പ്രവർത്തികൾ തുടങ്ങാൻ വേണ്ട നടപടികൾ എടുക്കുമെന്ന് കളക്‌ടർ ഉറപ്പ് നൽകിയതായി എസ്‌വൈഎസ്‌ ജില്ലാ ഭാരവാഹികൾ അറിയിച്ചു. ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസിയുടെ നേതൃത്വത്തിലാണ് കളക്‌ടർ നിർമ്മാണ സ്‌ഥലം സന്ദർശിച്ചത്.

ചുമതലയേറ്റെടുത്തു എട്ടുമാസങ്ങൾക്ക് ശേഷമാണ് ഹജ്ജ് കമ്മിറ്റി ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസർ എന്ന നിലയിൽ ഇതാദ്യം ഗോപാലകൃഷണൻ ഐഎഎസ് ഇവിടെ സന്ദർശനം നടത്തുന്നത്. ഇദ്ദേഹത്തിന്റെ നിസംഗതയിൽ പരക്കെ പ്രതിഷേധമുയർന്നിരുന്നു.

2019 ജൂലൈയിൽ മുഖ്യമന്ത്രി തറക്കല്ലിടുകയും 2020 ജൂലൈയിൽ നിർമാണം പൂർത്തിയാക്കുകയും ചെയ്യണമെന്ന് പറഞ്ഞ വനിതാ ബ്‌ളോക് നിർമാണമാണ്‌ ഉടനെ ആരംഭിക്കാനുള്ള നടപടികൾ കൈക്കൊള്ളുമെന്ന് കളക്‌ടർ ഇന്ന് ഉറപ്പ് നൽകിയത്.

സംസ്‌ഥാന ഹജ്ജ്‌കമ്മിറ്റി അംഗവും ഹജ്ജ് വെൽഫെയർ അസോസിയേഷൻ ഉപാധ്യക്ഷനുമായ പി അബ്‌ദുറഹ്‌മാൻ (ഇണ്ണി), ഹജ്ജ്‌കമ്മിറ്റി അസി സെക്രട്ടറി ഇകെ മുഹമ്മദ് അബ്‌ദുൽ മജീദ്, ഡോ ഷിബുലാൽ, ഹജ്ജ്‌കമ്മിറ്റി കോഡിനേറ്റർ അശ്റഫ് അരയൻങ്കോട്, കേരള ഹജ്ജ് വെൽഫെയർ അസോസിയേഷൻ സെക്രട്ടറിമാരായ മംഗലം സൻഫാരി, എംസി കുഞ്ഞാപ്പു കിഴിശ്ശേരി, സിഎഫ്എൽടിസി നോഡൽ ഓഫീസർ സഹീർ മാസ്‌റ്റർ എന്നിവർ സ്‌ഥല സന്ദർശനത്തിൽ പങ്കെടുത്തു.

Most Read: താങ്ങുവില റദ്ദാക്കിയാൽ രാഷ്‌ട്രീയം ഉപേക്ഷിക്കും; ബിജിപിയുടെ ഹരിയാന മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE