ഒരു മിനിറ്റിൽ അരക്കിലോ ചീസ് കഴിച്ചു ഞെട്ടിച്ചിരിക്കുകയാണ് ലിയ ഷട്ട്കെവർ എന്ന യൂറോപ്യൻ യുവതി. ഒരു മിനിറ്റും 34 സെക്കൻഡും കൊണ്ടാണ് ലിയ അരക്കിലോ ചീസ് അകത്താക്കിയത്. വെറുതെ ഒരു രസത്തിനായിരുന്നില്ല ഈ ചീസ് തീറ്റ. അതൊരു ചീസ് ചലഞ്ചിന്റെ ഭാഗമായിരുന്നു. സംഗതി എന്തായാലും ലിയ, ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ അരക്കിലോ ചീസ് തിന്നതിന് ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയിരിക്കുകയാണ്.
യുവതിയുടെ ചീസ് തീറ്റയുടെ വീഡിയോ ഇതിനോടകം തന്നെ സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറലാണ്. ഗിന്നസ് വേൾഡ് റെക്കോർഡ് തങ്ങളുടെ ഇൻസ്‌റ്റഗ്രാം പേജിലാണ് വീഡിയോ പങ്കുവെച്ചത്. ലിയയുടെ മുന്നിലുള്ള മേശപ്പുറത്ത് പ്‌ളേറ്റിൽ 250 ഗ്രാം വരുന്ന രണ്ടു വലിയ മൊസറെല്ല ചീസ് കഷ്‌ണങ്ങൾ ആയിരുന്നു ഉണ്ടായിരുന്നത്. മൽസരം തുടങ്ങിയപ്പോൾ തന്നെ അതിവേഗം കഴിക്കാൻ തുടങ്ങിയ ലിയ, കുറച്ചു നേരം കഴിച്ചപ്പോൾ ഇതത്ര എളുപ്പമല്ലെന്ന് മനസിലാക്കി.
യുവതിയുടെ മുഖഭാവങ്ങളിൽ നിന്ന് അത് വ്യക്‌തമായിരുന്നു. എന്നാൽ, ഇടയ്‌ക്ക് നിർത്തിയും വീണ്ടും കഴിച്ചും അവർ മൽസരം പൂർത്തിയാക്കി. ഒരു മിനിറ്റും 34 സെക്കൻഡും കൊണ്ടാണ് ലിയ അരക്കിലോ ചീസ് കഴിച്ചു തീർത്തത്. ഇതിന് ഏറെ അദ്ധ്വാനിച്ചുവെന്നാണ് ലിയ പറയുന്നത്. ലിയയുടെ ആദ്യ വേൾഡ് ഗിന്നസ് റെക്കോർഡ് അല്ലയിത്. ഇതിനകം 33 റെക്കോർഡുകൾക്ക് ഉടമയാണ് ഇവർ. മാത്രമല്ല, ഒരു പ്രൊഫഷണൽ തീറ്റക്കാരിയുമാണ്.
Most Read| 500 വര്‍ഷം പഴക്കമുള്ള 15 കാരിയുടെ മൃതദേഹം: ആന്തരികാവയവങ്ങൾ നശിച്ചിട്ടില്ല!