വീണുകിട്ടിയ രണ്ട്‌ സ്വർണമോതിരം തിരികെ നൽകി ഹരിതകർമ സേനാംഗങ്ങൾ

By Desk Reporter, Malabar News
Haritha Karma troops return two gold rings that fell off
കരോത്ത് വയലിലെ വീട്ടുപറമ്പിൽ നിന്ന്‌ വീണുകിട്ടിയ രണ്ട്‌ സ്വർണ മോതിരങ്ങൾ വീട്ടമ്മ ജാനകിക്ക് ഹരിതകർമ സേനാംഗങ്ങളായ എം ജിഷ, കെ ജയന്തി, ഷംന, ചന്ദ്രി എന്നിവർ നൽകുന്നു
Ajwa Travels

മാലൂർ: വീണുകിട്ടിയ രണ്ട്‌ സ്വർണമോതിരം ഉടമക്ക് തിരികെ നൽകി ഹരിതകർമ സേനാംഗങ്ങൾ മാതൃകയായി. കരോത്ത് വയലിൽ വാതിൽപ്പടി മാലിന്യശേഖരണം നടത്തുമ്പോൾ വീണുകിട്ടിയ രണ്ട്‌ സ്വർണ മോതിരങ്ങളാണ് ഹരിതകർമ സേനാംഗങ്ങൾ വീട്ടമ്മ ജാനകിക്ക് തിരികെ നൽകിയത്.

ഷെറിജ് നിവാസിൽ ജാനകിയുടെ വീട്ടിൽനിന്ന് ഏതാനും ദിവസം മുൻപ്‌ മോതിരങ്ങൾ കാണാതായിരുന്നു. വെള്ളിയാഴ്‌ച ജാനകിയുടെ വീട്ടിലെത്തിയ ഹരിതകർമ സേനാംഗങ്ങൾ മാലിന്യങ്ങളൊക്കെ ചാക്കിലാക്കുകയായിരുന്നു.

അതിനിടെ പ്ളാസ്‌റ്റിക്‌ കവറിൽ നിന്ന് രണ്ട്‌ മോതിരം ലഭിച്ചു. അപ്പോൾ തന്നെ ഹരിതകർമ സേനാംഗങ്ങളായ എം ജിഷ, കെ ജയന്തി, കെപി ഷംന, എം ചന്ദ്രി എന്നിവർ വീട്ടമ്മയെ ഏൽപിച്ചു. ഹരിതകർമ സേനാംഗങ്ങളുടെ സത്യസന്ധതയിൽ വാർഡ് അംഗം കൂടിയായ മാലൂർ പഞ്ചായത്ത് പ്രസിഡണ്ട് വി ഹൈമാവതി അഭിനന്ദിച്ചു.

Most Read:  മമ്മൂട്ടി-പാർവതി ചിത്രം ‘പുഴു’ ട്രൈലർ നാളെ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE