ഹത്രസ് കേസ്: അന്വേഷണം ഡിസംബര്‍ 10 ന് പൂര്‍ത്തിയാകും; സിബിഐ

By Team Member, Malabar News
Malabarnews_hathras
Representational image
Ajwa Travels

ലക്നൗ : ഹത്രസില്‍ കൂട്ടബലാല്‍സംഗത്തിന് ഇരയായി ദളിത് പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ കേസന്വേഷണം ഡിസംബര്‍ 10 ആം തീയതിയോടെ പൂര്‍ത്തിയാകുമെന്ന് വ്യക്‌തമാക്കി സിബിഐ. ഇതുവരെയുള്ള അന്വേഷണ റിപ്പോര്‍ട്ട് സിബിഐ അലഹബാദ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.

ഫോറന്‍സിക് പരിശോധന നടത്തിയതിന്റെ ഫലം വരാനുണ്ട്. അത് കൂടി ലഭിക്കുന്നതോടെ കേസിന്റെ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് സിബിഐ അറിയിച്ചിരിക്കുന്നത്. കേസില്‍ നിലവില്‍ നാല് പ്രതികളെയാണ് അറസ്‌റ്റ് ചെയ്‌തിരിക്കുന്നത്. ഇവരെ നുണ പരിശോധനക്കും, ബ്രെയിന്‍ മാപ്പ് ടെസ്‌റ്റിനും വിധേയമാക്കിയിട്ടുണ്ട്.

കഴിഞ്ഞ സെപ്റ്റംബര്‍ 14 ആം തീയതിയാണ് ഹത്രസില്‍ ദളിത് പെണ്‍കുട്ടി ക്രൂരപീഡനത്തിന് ഇരയായത്. തുടര്‍ന്ന് ചികില്‍സയില്‍ കഴിഞ്ഞ പെണ്‍കുട്ടി 29 ആം തീയതിയോടെ മരിച്ചു. കേസില്‍ ഇതുവരെ അറസ്‌റ്റ് ചെയ്‌ത നാല് പേരും സമീപവാസികള്‍ തന്നെയാണ്.

Read also : യുപിയില്‍ എസ്‌മ പ്രഖ്യാപിച്ച് യോഗി ആദിത്യനാഥ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE