കോവിഡ് നിരീക്ഷണത്തിലുള്ള യുവതിക്ക് പീഡനം; ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അറസ്റ്റില്‍

By News Desk, Malabar News
Health Worker arrested
Representational Image
Ajwa Travels

തിരുവനന്തപുരം: ക്വാറന്റീനിലായിരുന്ന യുവതിയെ പീഡിപ്പിച്ച കേസില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അറസ്റ്റില്‍. കുളത്തൂപ്പുഴ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായ തിരുവനന്തപുരം പാങ്ങോട് സ്വദേശി പ്രദീപാണ് അറസ്റ്റിലായത്. ഇയാളെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു.

കോവിഡ് സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന് പറഞ്ഞ് വീട്ടില്‍ വിളിച്ചു വരുത്തി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. മലപ്പുറത്ത് ജോലി ചെയ്തിരുന്ന യുവതി നാട്ടിലെത്തി ക്വാറന്റീനില്‍ കഴിയുകയായിരുന്നു. നിരീക്ഷണം പൂര്‍ത്തിയാക്കിയ ശേഷം ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ആരോഗ്യ പ്രവര്‍ത്തകന്‍ ഇവരെ വീട്ടിലേക്ക് വിളിപ്പിച്ചത്. മൂന്നാം തീയതി ഉച്ചക്ക് ശേഷം ഭരതന്നൂരിലെ വീട്ടിലെത്തിയ സ്ത്രീയെ അന്ന് രാത്രി മുഴുവന്‍ കെട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.

ഇന്നലെ വെള്ളറട പൊലീസിന് നല്‍കിയ പരാതി പാങ്ങോട് പൊലീസിന് കൈമാറുകയായിരുന്നു. തുടര്‍ന്നാണ് പ്രദീപ് കുമാറിനെ അറസ്റ്റ് ചെയ്തത്. പീഡനത്തിനിരയായ സ്ത്രീയെ ഭരതന്നൂരിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഇവരുടെ മൊഴിയില്‍ വ്യക്തത കുറവുണ്ടെന്ന് പോലീസ് പറയുന്നു. സര്‍ട്ടിഫിക്കറ്റിനായി യുവതിയെ വീട്ടിലേക്ക് വിളിച്ചിട്ടുണ്ടെന്ന് പ്രദീപ് സമ്മതിച്ചിട്ടുണ്ട്. പാങ്ങോട് സിഐ സുനീഷ് കുമാറിന്റെ നേതൃത്വത്തില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച് വരികയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE