ഉത്തരേന്ത്യയിൽ ഉഷ്‌ണതരംഗ മുന്നറിയിപ്പ്; ഡെൽഹിയിൽ ഇന്നും ശക്‌തമായ ഉഷ്‌ണക്കാറ്റ് തുടരും

By Desk Reporter, Malabar News
Heat wave
Representational Image
Ajwa Travels

ന്യൂഡെൽഹി: ഉത്തരേന്ത്യയിൽ ഉഷ്‌ണതരംഗ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഡെൽഹിയിൽ ഇന്നും ശക്‌തമായ ഉഷ്‌ണക്കാറ്റ് തുടരുമെന്നും മുന്നറിയിപ്പുണ്ട്. നഗരത്തിൽ ഏറ്റവും കൂടിയ താപനില 40 ഡിഗ്രി വരെ ഉയർന്നേക്കുമെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിലെ ശാസ്‌ത്രജ്‌ഞൻ ആർകെ ജീനാമണി അറിയിച്ചു.

അടുത്ത 2 ദിവസങ്ങളിൽ താപനിലയിൽ നേരിയ കുറവുണ്ടാകുമെന്നും അദ്ദേഹം വ്യക്‌തമാക്കി. മഹാരാഷ്‌ട്രയിലെ വിദർഭ, മറാക്ക്വാഡ, പശ്‌ചിമ രാജസ്‌ഥാൻ, ഗുജറാത്ത് പശ്‌ചിമ മധ്യപ്രദേശ് എന്നിവിടങ്ങളിൽ താപ നില 40-41 ഡിഗ്രിയിലെത്തി. താപ നില രണ്ട് മുതൽ മൂന്ന് ഡിഗ്രി വരെ കൂടിയേക്കാമെന്നാണ് റിപ്പോർട്. ദക്ഷിണ പഞ്ചാബ്, ദക്ഷിണ ഹരിയാന, ഉത്തർപ്രദേശ്, ഡെൽഹി, ബിഹാർ, മധ്യപ്രദേശ്, ജാർഖണ്ഡ് എന്നിവിടങ്ങളിൽ ചൂടുകാറ്റിനും സാധ്യതയുണ്ട്.

Most Read:  പഞ്ചനക്ഷത്ര ഹോട്ടലിലെ രാജകീയ ജീവിതം; ലിലിബെറ്റ് ഒരു വിവിഐപി തന്നെ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE