യുഎഇയിൽ കനത്ത മൂടൽമഞ്ഞ്; മുന്നറിയിപ്പ് നൽകി അധികൃതർ

By Staff Reporter, Malabar News
UAE fog
Ajwa Travels

ദുബായ്: യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ തിങ്കളാഴ്‌ച രാവിലെ മുതൽ കനത്ത മൂടല്‍ മഞ്ഞ് രൂപപ്പെട്ടു. ഉഷ്‌ണകാലം അവസാനിച്ചതിന് പിന്നാലെ രാജ്യത്തെ താപനിലയും കുറഞ്ഞു വരികയാണ്. ഇതിന്റെ ഭാഗമായാണ് റോഡുകളിൽ പോലും കാഴ്‌ച കുറയ്‌ക്കുന്ന തരത്തിലുള്ള കനത്ത മൂടൽമഞ്ഞ് രൂപപ്പെട്ടത്.

മൂടല്‍മഞ്ഞ് കാരണം വിവിധ പ്രദേശങ്ങളില്‍ ദൂരക്കാഴ്‌ച തടസപ്പെടാന്‍ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. അല്‍ ദഫ്‍റ, അബുദാബി എന്നിവിടങ്ങളിലാണ് കനത്ത മൂടല്‍മഞ്ഞുള്ളത്. എന്നാല്‍ തീരപ്രദേശങ്ങളിലും, രാജ്യത്തിന്റെ ചില ഉള്‍പ്രദേശങ്ങളിലും ദൂരക്കാഴ്‌ച തടസപ്പെടാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

Read Also: ജാതി പറയരുതെന്ന് ശ്രീനാരായണ ഗുരു പറഞ്ഞിട്ടില്ല; വെള്ളാപ്പള്ളി നടേശൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE