യുഎഇ; വിവിധയിടങ്ങളിൽ ശക്‌തമായ മഴയും പൊടിക്കാറ്റും

By Team Member, Malabar News
uae news
Ajwa Travels

അബുദാബി : യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ശക്‌തമായ മഴയും പൊടിക്കാറ്റും. ഇന്നലെ അബുദാബിയിലെ വിവിധ മേഖലകളിലും, വടക്കൻ എമിറേറ്റുകളിലെ തീരദേശ, മലയോര മേഖലകളിലും ശക്‌തമായ മഴ പെയ്‌തു. വടക്കന്‍ മേഖലയിലെ ദിബ്ബയിലും സമീപ പ്രദേശങ്ങളിലും ശക്‌തമായ മഴ ലഭിച്ചു.

അതേസമയം തന്നെ ശക്‌തമായ മഴയെ തുടർന്ന് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് ഉണ്ടായി. കൂടാതെ ദുബായിൽ വൈകിട്ടോടെ പൊടിക്കാറ്റ് ഉണ്ടായി. ഫുജൈറ, വാദി തുവൈന്‍, വാദി അല്‍ ഫാദി, ദിബ്ബ, പര്‍വ്വത മേഖലകള്‍, അബുദാബി മുഷ്‌റിഫ്, ഖാലിദിയ, ബഹിയ, ഹുദ്രിയാത് ഐലന്‍ഡ്, സാദിയാത് ഐലന്‍ഡ്, മദീനത് സായിദ്, ഷാര്‍ജ ഖോര്‍ഫക്കാന്‍, അജാമന്‍ മനാമ എന്നിവിടങ്ങളിലും കഴിഞ്ഞ ദിവസം ശക്‌തമായ മഴ പെയ്‌തു. വരും ദിവസങ്ങളില്‍ മറ്റ് എമിറേറ്റുകളിലും മഴക്ക് സാധ്യതയുണ്ടെന്നാണ് ദേശീയ കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്.

Read also : ഓക്‌സിജൻ ലഭ്യത ഉയർത്തണം; കേന്ദ്രത്തിന് കത്തയച്ച് ഡെൽഹി സർക്കാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE