തമിഴ്‌നാട്ടിലും മഴ തുടരുന്നു; നാളെ 7 ജില്ലകളിൽ റെഡ് അലർട്

By Team Member, Malabar News
Heavy Rain In Tamilnadu
Rep. Image
Ajwa Travels

ചെന്നൈ: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തമിഴ്‌നാട്ടിലെ 7 ജില്ലകളിൽ നാളെ റെഡ് അലർട് പ്രഖ്യാപിച്ചു. തൂത്തുക്കുടി, തിരുനെൽവേലി, പുതുക്കോട്ട, വിരുദുനഗർ, രാമനാഥപുരം, തിരുവാരൂർ, തെങ്കാശി എന്നീ ജില്ലകളിലാണ് നാളെ റെഡ് അലർട് പ്രഖ്യാപിച്ചത്. നിലവിൽ തിരുനെൽവേലി, കന്യാകുമാരി, തൂത്തുക്കുടി, തിരുച്ചന്തൂർ ജില്ലകളിൽ ശക്‌തമായ മഴ തുടരുകയാണ്.

ഇന്ന് രാവിലെ എട്ടരമുതൽ ഉച്ചയ്‌ക്ക്‌ ഒരു മണിവരെയുള്ള കണക്കുകൾ പ്രകാരം തിരുച്ചന്തൂരിൽ 152.5 മില്ലീമീറ്ററും തൂത്തുക്കുടിയിൽ 59 മില്ലി മീറ്ററും മഴ രേഖപ്പെടുത്തി. അതേസമയം ചെന്നൈ ഉൾപ്പടെയുള്ള 14 ജില്ലകളിൽ മിതമായ അളവിൽ മഴ ലഭിക്കുകയും ചെയ്‌തു.

എന്നാൽ നാളെയും മറ്റന്നാളും തീരദേശ മേഖലകൾ, കാവേരി ഡെൽറ്റ മേഖല, ചെന്നൈ എന്നിവിടങ്ങളിൽ ശക്‌തമായ മഴയ്‌ക്ക്‌ സാധ്യതയുണ്ട്. കൂടാതെ ആന്ധ്രാപ്രദേശിന്റെ ദക്ഷിണ മേഖലയിലും പുതുച്ചേരി, കാരയ്‌ക്കൽ എന്നീ പ്രദേശങ്ങളിലും രണ്ടു ദിവസത്തേക്ക് മഴ മുന്നറിയിപ്പുണ്ട്.

Read also: മോഫിയയുടെ മരണം; എറണാകുളം ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE