ശക്‌തമായ മഴയിൽ ചെങ്കൽപ്പണയിൽ ഗർത്തം രൂപപ്പെട്ടു; നാട്ടുകാർ ഉരുൾപൊട്ടൽ ഭീതിയിൽ

By Trainee Reporter, Malabar News
kasargod quarry
Kasargod Quarry
Ajwa Travels

കാസർഗോഡ്: ശക്‌തമായ മഴയിൽ ചീറ്റക്കാൽ തട്ടിലെ ചെങ്കൽപ്പണയിൽ ഗർത്തം രൂപപ്പെട്ടു. കല്ലാർ പഞ്ചായത്തിലെ പതിനാലാം വാർഡിൽ പെടുന്ന ചീറ്റക്കാൽ തട്ടിലെ ചെങ്കൽപ്പണയിലാണ് അഗാധ ഗർത്തം രൂപപ്പെട്ടത്. പ്രദേശത്ത് ശക്‌തമായ മഴ തുടരുന്നതിന്റെ സാഹചര്യത്തിൽ പ്രദേശ വാസികൾ ഉരുൾപൊട്ടൽ ഭീതിയിലാണ്.  കുന്നിൻ മുകളിലെ നാലേക്കർ സ്‌ഥലത്താണ്‌ ചെങ്കൽപ്പണ പ്രവൃത്തിക്കുന്നത്.

കല്ല് വെട്ടി എടുക്കുന്നതിനിടെ ആഴ്‌ചകൾക്കു മുമ്പ് ഇവിടെ ഗർത്തം കണ്ടെത്തിയിരുന്നു. തുടർന്ന് ഉടമയുടെ നേതൃത്വത്തിൽ ഇത് നികത്തുകയായിരുന്നു. പിന്നീട് മഴ ശക്‌തമായതോടെ ക്വാറിയിൽ വെള്ളം നിറഞ്ഞ് വീണ്ടും ഗർത്തം രൂപപ്പെട്ടതാണെന്ന് നാട്ടുകാർ പറഞ്ഞു. ഗർത്തത്തിലൂടെ ഭൂമിക്കടിയിലൂടെ വെള്ളമൊഴുകുന്ന ശബ്‌ദവും പുറത്തേക്ക് കേൾക്കുന്നുണ്ട്. സമീപത്തുള്ള ഒരള കോളനിയിലെ കിണറുകളിൽ പണയിൽ നിന്നുള്ള ചെമ്മണ്ണ് കലർന്ന വെള്ളം നിറയാൻ തുടങ്ങിയതോടെ പ്രദേശത്തെ നാട്ടുകാർ ഉരുൾപൊട്ടൽ ഭീതിയിലാണ്.

Read Also: സംസ്‌ഥാനത്ത് കനത്ത മഴ തുടരും; വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE