അടുത്ത മണിക്കൂറിൽ സംസ്‌ഥാനത്ത്‌ കനത്ത മഴ; ഇടിമിന്നലിനും സാധ്യത

By Trainee Reporter, Malabar News
Heavy rain in kerala
Representational Image
Ajwa Travels

തിരുവനന്തപുരം: അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. വയനാട്, പാലക്കാട് ജില്ലകളിൽ ശക്‌തമായ മഴ പ്രതീക്ഷിക്കാം. ഇടിയോടുകൂടിയ മഴക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിക്കാവുന്ന കാറ്റിനും സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ്.

കേരളത്തിലെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജൂൺ 24 വരെ കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്‌തമായ മഴക്ക് സാധ്യതയുണ്ട്. അതിനിടെ, കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.

ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടാലുടൻ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക, ജനലും വാതിലും അടച്ചിടുക, ടെലിഫോൺ ഉപയോഗിക്കുന്ന ഒഴിവാക്കുക, തുറസായ സ്‌ഥലത്തും ടെറസിലും നിൽക്കുന്നത് ഒഴിവാക്കുക, ജലാശയത്തിൽ മീൻ പിടിക്കാനോ കുളിക്കാനോ ഇറങ്ങാൻ പാടില്ല, പട്ടം പറത്തുന്നത് ഒഴിവാക്കുക, മരങ്ങളുടെ ചുവട്ടിൽ നിൽക്കുന്നത് ഒഴിവാക്കുക തുടങ്ങിയവയാണ് പ്രധാന നിർദ്ദേശങ്ങൾ.

Most Read: എൻഡോസൾഫാൻ പുനരധിവാസ ഗ്രാമം ഒരു വർഷത്തിനകം; മന്ത്രി എംവി ഗോവിന്ദൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE