സംസ്‌ഥാനത്ത് മഴ കനക്കും; ഇന്ന് 9 ജില്ലകളില്‍ യെല്ലോ അലര്‍ട്

By Staff Reporter, Malabar News
Heavy Rain Kerala
Representational Image
Ajwa Travels

തിരുവനന്തപുരം: മധ്യ, വടക്കന്‍ കേരളത്തില്‍ കനത്ത മഴ തുടരുന്നു. അടുത്ത ഏതാനും മണിക്കൂറുകൾക്കകം ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടേക്കുമെന്ന് കാലാവസ്‌ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കനത്ത മഴയെ തുടർന്ന് 9 ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചു.

കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ അലര്‍ട് പ്രഖ്യാപിച്ചത്.

നാളെ എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും മുന്നറിയിപ്പുണ്ട്.

ഈ ജില്ലകളിൽ 7 മുതല്‍ 11 സെന്റിമീറ്റര്‍ വരെയുള്ള മഴ ലഭിച്ചേക്കുമെന്നാണ് കാലാവസ്‌ഥാ വിഭാഗം പറയുന്നത്.

കൂടാതെ കേരളാ തീരത്ത് മണിക്കൂറില്‍ പരമാവധി 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്‌തമായ കാറ്റിനും മോശം കാലാവസ്‌ഥക്കും സാധ്യതയുണ്ട്. മുന്നറിയിപ്പിനെ തുടർന്ന് കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ ബുധനാഴ്‌ച വരെ മൽസ്യ ബന്ധനം വിലക്കിയതായി അധികൃതർ അറിയിച്ചു. കടലാക്രമണത്തിനുള്ള സാധ്യതയുണ്ടെന്നും തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ കൂട്ടിച്ചർത്തു.

Most Read: യുപി സര്‍ക്കാരിനെ വിമര്‍ശിച്ചു; മുന്‍ ഗവര്‍ണര്‍ക്കെതിരെ രാജ്യദ്രോഹകുറ്റം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE