ശ്രീനഗർ: കശ്മീരിലെ ഉദംപൂരില്‍ പരിശീലന പറക്കലിനിടെ ഇടിച്ചിറക്കിയ സൈനിക ഹെലികോപ്റ്ററിലെ രണ്ട് പൈലറ്റുമാരും മരിച്ചു. ഗുരുതരമായി പരിക്കേറ്റ പൈലറ്റിനെയും കോ പൈലറ്റിനെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. രാവിലെ പത്തരയോടെയാണ് അപകടം ഉണ്ടായത്.
കനത്ത മഞ്ഞിനെ തുടര്‍ന്ന് ഹെലികോപ്റ്റര്‍ ഇടിച്ചിറക്കിയെന്നാണ് സൂചന. പ്രദേശവാസികളാണ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത് ആദ്യം അറിഞ്ഞത്. ഓഗസ്റ്റ് മൂന്നിന് ഇന്ത്യന്‍ ആര്‍മിയുടെ മറ്റൊരു ഹെലികോപ്റ്റർ രഞ്ജിത്ത് സാഗർ ഡാമിനടുത്ത് തകർന്ന് വീണിരുന്നു.
Malabar News: ഷൊർണൂർ-നിലമ്പൂർ റൂട്ടിലെ ട്രെയിൻ സർവീസ് പുനരാരംഭിക്കണം; എസ്വൈഎസ്