മുല്ലപ്പള്ളി രാമചന്ദ്രൻ തിരഞ്ഞെടുപ്പിൽ മൽസരിക്കണം; ദേശീയനേതൃത്വം

By Team Member, Malabar News
mullappally ramachandran
മുല്ലപ്പള്ളി രാമചന്ദ്രൻ
Ajwa Travels

തിരുവനന്തപുരം : സംസ്‌ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ മുല്ലപ്പള്ളി രാമചന്ദ്രൻ മൽസരിക്കണമെന്ന നിലപാടുമായി ദേശീയനേതൃത്വം. തിരഞ്ഞെടുപ്പിൽ മൽസരിക്കുന്ന സാഹചര്യത്തിൽ കെപിസിസി പ്രസിഡണ്ട് ചുമതല താൽക്കാലികമായി കെ സുധാകരന് നൽകാനും സാധ്യതയുണ്ട്. കൂടാതെ മുല്ലപ്പള്ളിക്കൊപ്പം ഉമ്മൻ ചാണ്ടിയും, രമേശ് ചെന്നിത്തലയും തിരഞ്ഞെടുപ്പിനെ നേരിടണമെന്നും ഹൈക്കമാൻഡ് വ്യക്‌തമാക്കി.

എന്നാൽ കെ സുധാകരന് താൽക്കാലിക പ്രസിഡണ്ട് സ്‌ഥാനം നൽകുന്നതിൽ എതിർപ്പുമായി മുതിർന്ന കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും, എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലും ആണ് എതിർപ്പ് വ്യക്‌തമാക്കിയത്‌. എന്നാൽ കെ സുധാകരന് സ്‌ഥാനം നൽകുന്നതിൽ എകെ ആന്റണി പിന്തുണ അറിയിച്ചു.

എന്നാൽ മൽസരിക്കുന്നെങ്കില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ സ്‌ഥാനമൊഴിയണം എന്നാണ് ഉമ്മന്‍ ചാണ്ടിയുടെ നിലപാട്. അതേസമയം മുല്ലപ്പള്ളി രാജി വെക്കേണ്ടതില്ലെന്നും പ്രത്യേക ഇളവ് നല്‍കണമെന്നും ഒരു വിഭാഗം ആവശ്യപ്പെട്ടു. കൂടാതെ എല്ലാ സിറ്റിംഗ് എംഎൽഎമാർക്കും സീറ്റ് നൽകണമെന്നില്ലെന്നും ദേശീയ നേതൃത്വം നിർദേശം നൽകിയിട്ടുണ്ട്.

Read also : 80 കഴിഞ്ഞവർക്കും ഭിന്നശേഷിക്കാർക്കും തപാൽ വോട്ട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE