എറണാകുളം: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ സുരക്ഷാ വീഴ്‌ചയിൽ അടിയന്തിര ഇടപെടലുമായി ഹൈക്കോടതി. മാനസികാരോഗ്യ കേന്ദ്രത്തിൽ 8 സുരക്ഷാ ജീവനക്കാരെ ഉടൻ നിയമിക്കണമെന്നാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. നിരന്തരം സുരക്ഷാ വീഴ്‌ച റിപ്പോർട് ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് ഹൈക്കോടതി അടിയന്തിര ഇടപെടൽ നടത്തിയിരിക്കുന്നത്.
കോടതി ഉത്തരവിനെ തുടർന്ന് സ്വീകരിച്ച നടപടിയിലെ പുരോഗതി സംബന്ധിച്ച് ഈ മാസം 23ആം തീയതി ഹൈക്കോടതിയെ അറിയിക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. ഒരാഴ്‌ചക്കിടെ 3 പേരാണ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടിപ്പോയത്. ഇവരിൽ രണ്ട് പേരെ കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഹൈക്കോടതി ഇടപെടൽ നടത്തിയത്.
രോഗികളുടെ എണ്ണക്കൂടുതലും വേണ്ടത്ര സുരക്ഷാ ജീവനക്കാരില്ലാത്തതും കെട്ടിടത്തിന്റെ കാലപ്പഴക്കവുമെല്ലാമാണ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം നേരിടുന്ന വെല്ലുവിളികൾ. നിലവില്‍ നാല് സുരക്ഷാ ജീവനക്കാര്‍ മാത്രമാണ് ആശുപത്രിയിലുളളത്. ഓരോ വാര്‍ഡിലും സെക്യൂരിറ്റി ജീവനക്കാര്‍ വേണ്ടതാണെങ്കിലും 11 വാര്‍ഡുകളുളളതില്‍ ഒരിടത്തു പോലും നിലവില്‍ സുരക്ഷാ ജീവനക്കാരില്ല. 474 അന്തേവാസികളെ പാര്‍പ്പിക്കാന്‍ സൗകര്യമുളള ഇവിടെ നിലവില്‍ 480 പേരാണ് കഴിയുന്നത്. ഫണ്ടില്ലാത്തതിനാല്‍ സുരക്ഷാ ജീവനക്കാരെ താല്‍ക്കാലികമായി നിയമിക്കാന്‍ പോലും ആശുപത്രി മാനേജ്മെന്റിന് കഴിയാത്ത സ്‌ഥിതിയാണ്.
Read also: കോവിഡ് സമാശ്വാസ പദ്ധതി; കാലാവധി നീട്ടി സർക്കാർ