വിചാരണ കോടതി മാറ്റണം; നടിയുടെ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

By Team Member, Malabar News
Malabarnews_high court
Representational image
Ajwa Travels

തിരുവനന്തപുരം : നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന ആവശ്യവുമായി സമര്‍പ്പിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ആക്രമണത്തിന് ഇരയായ നടി തന്നെയാണ് കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. വിസ്‌താരത്തിന്റെ പേരില്‍ പ്രതിഭാഗം അഭിഭാഷകര്‍ തന്നെ മാനസികമായി പീഡിപ്പിക്കുകയാണെന്നും, കോടതി പക്ഷാപാത പരമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും നടി ഹരജിയില്‍ വ്യക്‌തമാക്കുന്നുണ്ട്. ഹരജിയില്‍ നടി പറയുന്ന കാര്യങ്ങളെ പിന്തുണച്ചു കൊണ്ട് സര്‍ക്കാരും കോടതിയില്‍ അഭിപ്രായം അറിയിച്ചിരുന്നു.

വിചാരണക്കിടയില്‍ ഇരുപതോളം വരുന്ന പ്രതിഭാഗം അഭിഭാഷകര്‍ തന്നെ മാനസികമായി പീഡിപ്പിക്കുകയാണ്. കേസിലെ പല സുപ്രധാന മൊഴികളും രേഖപ്പെടുത്താന്‍ കോടതി തയ്യാറായിട്ടില്ല എന്നീ ആരോപണങ്ങളാണ് ഹരജിയില്‍ പറയുന്നത്. എന്നാല്‍ അഭിഭാഷകരില്‍ നിന്നും നേരിടുന്ന മാനസിക പീഡനം എന്തുകൊണ്ട് അപ്പോള്‍ തന്നെ വിചാരണക്കോടതിയുടെ ശ്രദ്ധയില്‍ പെടുത്തിയില്ല എന്ന് ഹൈക്കോടതി ചോദിച്ചു. വിചാരണക്കോടതിയെ അറിയിച്ചിട്ടും യാതൊരു വിധ നടപടികളും ഉണ്ടായില്ലെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ മറുപടി നല്‍കിയത്.

ഒപ്പം തന്നെ സര്‍ക്കാര്‍ വിചാരണക്കോടതിക്ക് എതിരെ കൂടുതല്‍ കാര്യങ്ങള്‍ കോടതിയില്‍ വ്യക്‌തമാക്കി. കേസിലെ രഹസ്യ വിചാരണയെന്ന നിര്‍ദേശം കോടതി അട്ടിമറിച്ചു എന്നും വിചാരണക്കോടതിക്ക് എതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്‌തമാക്കി. പ്രോസിക്യൂഷന്‍ തന്നെ ഇക്കാര്യം തുറന്ന് പറയുമ്പോള്‍ കോടതിയില്‍ തങ്ങള്‍ നേരിടുന്ന അവസ്‌ഥ എത്രത്തോളം മോശമാണെന്ന കാര്യം കണക്കിലെടുക്കണമെന്ന് നടിയുടെ അഭിഭാഷകരും ഹൈക്കോടതിയെ അറിയിച്ചു.

Read also : സര്‍ക്കാര്‍ സര്‍വീസില്‍ ഇനി ട്രാന്‍സ് ജെന്‍ഡേര്‍സും; മാതൃകാ നിലപാടുമായി അസം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE