ആന്റിജൻ ടെസ്‌റ്റിന് ഉയർന്ന നിരക്ക് ഈടാക്കുന്നു; സ്വകാര്യ ആശുപത്രികളിൽ മിന്നൽ പരിശോധന

By News Desk, Malabar News
Antigen Test In Malappuram
Representational Image

മലപ്പുറം: കൊറോണ വൈറസിന്റെ സാന്നിധ്യം സ്‌ഥിരീകരിക്കാനുള്ള ആന്റിജൻ ടെസ്‌റ്റിന് കൂടുതൽ നിരക്ക് ഈടാക്കുന്നുവെന്ന് കണ്ടെത്തൽ. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിലും ലാബുകളിലും ഡ്രഗ്‌സ് കൺട്രോൾ വിഭാഗം, ലീഗൽ മെട്രോളജി വിഭാഗം, ജിഎസ്‌ടി വിഭാഗം എന്നിവർ നടത്തിയ മിന്നൽ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്.

Also Read: തദ്ദേശ തിരഞ്ഞെടുപ്പ്; പോളിംഗ് ബൂത്തുകളിൽ 5 ഉദ്യോഗസ്‌ഥർ

പെരിന്തൽമണ്ണ, തിരൂർ താലൂക്കുകൾ കേന്ദ്രീകരിച്ചാണ് പരിശോധനാ വിഭാഗം അന്വേഷണം നടത്തിയത്. കോവിഡ് കണക്കുകളുമായി ബന്ധപ്പെട്ട വെബ്സൈറ്റുകളിൽ കൃത്യമായ വിവരങ്ങൾ രേഖപ്പെടുത്തുന്നതിലും വീഴ്‌ച കണ്ടെത്തി. പെരിന്തൽമണ്ണയിലെ സ്വകാര്യ ലാബ് പരിശോധനയിലും ക്രമക്കേടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

പരിശോധനാ റിപ്പോർട്ട് നാളെ സമർപ്പിക്കുമെന്ന് ജില്ലാ കലക്‌ടർ അറിയിച്ചു. നേരത്തെ, വളാഞ്ചേരിയിലും ഇത്തരത്തിൽ പരിശോധന നടന്നിരുന്നു. അന്ന് വ്യാജ കോവിഡ് സർട്ടിഫിക്കറ്റ് കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE