നാളെ രാത്രി വരെ കേരള തീരത്ത് ഉയര്‍ന്ന തിരമാലക്ക് സാധ്യത; കാലാവസ്‌ഥാ കേന്ദ്രം

By Team Member, Malabar News
Malabarnews_ high tide
Representational image
Ajwa Travels

തിരുവനന്തപുരം : കേരള തീരത്ത് നാളെ രാത്രി വരെ ഉയര്‍ന്ന തിരമാലകള്‍ ഉണ്ടാകാനുള്ള സാധ്യത വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. നാളെ രാത്രി 11.30 വരെയാണ് തിരമാലകള്‍ ശക്‌തമാക്കാനുള്ള സാധ്യത കാലാവസ്‌ഥാ കേന്ദ്രം വെളിപ്പെടുത്തുന്നത്. പൊഴിയൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുള്ള തീരപ്രദേശങ്ങളില്‍ 1.5 മീറ്റര്‍ മുതല്‍ 3.1 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ശക്‌തമായ തിരമാലകള്‍ ഉണ്ടാകാനുള്ള സാധ്യത ഉണ്ടെങ്കിലും മല്‍സ്യ ബന്ധനത്തിന് തടസം ഉണ്ടാകില്ലെന്ന് അധികൃതര്‍ വ്യക്‌തമാക്കി.

അതേസമയം തന്നെ സംസ്‌ഥാനത്ത് ഇന്നും ശക്‌തമായ മഴ ഉണ്ടാകുമെന്ന് കാലാവസ്‌ഥാ കേന്ദ്രം വ്യക്‌തമാക്കിയിരുന്നു. ഇതേ തുടര്‍ന്ന് ഇന്ന് 7 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്‌തമായ മഴ ഉണ്ടാകുമെന്നും അതിനാല്‍ ആളുകള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

Read also : നഗര പരിസരം മാലിന്യ കൂമ്പാരങ്ങളാകുന്നു; സ്‌ഥിതി രൂക്ഷം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE