പ്രതികരിക്കാനില്ല, മാദ്ധ്യമവിചാരണ വേണ്ട; ഉന്നതവിദ്യാഭ്യാസ മന്ത്രി

By News Desk, Malabar News
minister R Bindu
Ajwa Travels

തിരുവനന്തപുരം: കണ്ണൂർ വിസി നിയമനം ചോദ്യം ചെയ്‌ത ഹരജി തള്ളിയത് സ്വാഗതം ചെയ്‌ത്‌ ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. വൈസ് ചാൻസലർക്ക് തുടരാൻ അർഹതയുണ്ടെന്നാണ് കോടതി നടപടി വ്യക്‌തമാക്കുന്നത്‌. സർക്കാരും ഗവർണറുമായും ചാൻസലറും പ്രോ ചാൻസലറുമായുള്ള ആശയവിനിമയം പുറത്ത് പറയാനുള്ളതല്ലെന്നും മന്ത്രി പറഞ്ഞു.

ഗവർണർക്ക് തന്റെ പിതാവിന്റെ പ്രായവും അനുഭവപരിചയവുമുണ്ട്. അദ്ദേഹത്തോട് മറുപടി പറയാൻ ആഗ്രഹിക്കുന്നില്ല. കത്ത് പുറത്തുവിട്ടത് ശരിയായില്ല. മാദ്ധ്യമവിചാരണ വേണ്ട. സെർച്ച് കമ്മിറ്റി പിരിച്ചുവിട്ടതിനെ പറ്റി ഗവർണറോടാണ് ചോദിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു,

നേരത്തെ കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ പുനർ നിയമനം ചോദ്യം ചെയ്‌ത് കൊണ്ടുള്ള ഹരജി ഹൈക്കോടതി തള്ളിയിരുന്നു. പുനർനിയമനം റദ്ദാക്കണമെന്ന ഹരജി ഫയലിൽ സ്വീകരിക്കാതെയാണ് കോടതി തള്ളിയത്. അതേസമയം, ഉത്തരവിനെതിരെ അപ്പീൽ നൽകുമെന്ന് ഹരജിക്കാർ വ്യക്‌തമാക്കി.

Also Read: ലഖിംപൂർ ഖേരി; മകനെക്കുറിച്ച് ചോദിച്ച മാദ്ധ്യമ പ്രവർത്തകനോട് കയർത്ത് കേന്ദ്രമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE