നേരിയ രോഗ ലക്ഷണമുള്ളവർക്ക് ഗാർഹിക നിരീക്ഷണം; നിർദ്ദേശം നൽകി കേന്ദ്രം

By News Desk, Malabar News
Ajwa Travels

ന്യൂഡെൽഹി: നേരിയ ലക്ഷണങ്ങളുള്ള കോവിഡ് രോഗികൾ വീടുകളിൽ നിരീക്ഷണത്തിൽ കഴിഞ്ഞാൽ മതിയെന്ന് കേന്ദ്ര ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു. ചികിൽസാ സഹായത്തിന് ടെലി- കൺസൾട്ടേഷനായ ഇ- സഞ്‌ജീവനി അടക്കം ഉപയോഗിക്കാമെന്നും ആരോഗ്യമന്ത്രി ഡോ.മൻസുഖ് മാണ്ഡവ്യ സംസ്‌ഥാനങ്ങൾക്ക് നിർദ്ദേശം നൽകി. പ്രതിരോധ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്താനായി ഒൻപത് സംസ്‌ഥാനങ്ങളിലെ ആരോഗ്യ മന്ത്രിമാരുമായി അദ്ദേഹം ചർച്ച നടത്തിയിരുന്നു.

ആശുപത്രി കിടക്കകൾ, ഓക്‌സിജൻ ഉപകരണങ്ങൾ, അടിയന്തര മരുന്നുകൾ എന്നിവ ഉറപ്പാക്കണം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വാക്‌സിനേഷൻ വേഗത്തിലാക്കണം. 15നും 18നും ഇടയിൽ പ്രായമുള്ളവരുടെ വാക്‌സിനേഷൻ ഉടൻ പൂർത്തിയാക്കണം. ആദ്യ ഡോസ് എടുത്ത കൗമാരക്കാർക്ക് രണ്ടാംഡോസ് എടുക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കണം. ഹോട്സ്‌പോട്ടുകൾ കണ്ടെത്തി രോഗവ്യാപന തോതും മരണനിരക്കും കുറയ്‌ക്കണം. മരുന്നിന്റെ ലഭ്യത ഉറപ്പാക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.

ജമ്മു കശ്‌മീർ, ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഉത്തർപ്രദേശ്, ലഡാക്ക്, ഡെൽഹി, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ നിന്നുള്ള ആരോഗ്യ മന്ത്രിമാരാണ് യോഗത്തിൽ പങ്കെടുത്തത്.

Also Read: പോസിറ്റിവിറ്റി നിരക്ക് കുറയുന്നു; ഡെൽഹിയിലെ നിയന്ത്രണങ്ങൾ ഉടൻ നീക്കുമെന്ന് മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE