ബിഹാറില്‍ വ്യാജമദ്യ ദുരന്തം; 10 പേര്‍ മരിച്ചു

By Web Desk, Malabar News
Foreign Liquor
Ajwa Travels

പാറ്റ്‌ന: ബിഹാറില്‍ വ്യാജമദ്യ ദുരന്തം. 10 പേര്‍ മരിച്ചു. 14 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെസ്‌റ്റ് ചമ്പാരന്‍, ഗോപാല്‍ഗഞ്ച് ജില്ലകളിലാണ് മദ്യ ദുരന്തമുണ്ടായത്. ചികിൽസയിലുള്ള പലരുടെയും നില ഗുരുതരമാണ്. സംഭവത്തില്‍ നാലുപേര്‍ അറസ്‌റ്റിലായിട്ടുണ്ട്.

മദ്യം കഴിച്ചവര്‍ ഏതാനും സമയത്തിനകം കുഴഞ്ഞു വീഴുകയായിരുന്നു. പോസ്‌റ്റുമോര്‍ട്ടത്തിനു ശേഷമാണ് മദ്യത്തില്‍ നിന്നുള്ള വിഷാംശമേറ്റതാണ് മരണ കാരണമെന്ന് സ്‌ഥിരീകരിച്ചത്. കഴിഞ്ഞ ജൂലൈയിലും വെസ്‌റ്റ് ചമ്പാരനില്‍ വ്യാജമദ്യം കഴിച്ച് 16 പേര്‍ മരിച്ചിരുന്നു.

2015ല്‍ മദ്യനിരോധനം ഏര്‍പ്പെടുത്തിയ സംസ്‌ഥാനമാണ് ബിഹാര്‍. മദ്യനിരോധനം നിലവില്‍ വന്ന ശേഷം മേഖലയില്‍ വ്യാജമദ്യ സംഘങ്ങള്‍ സജീവമാണെന്നാണ് ആരോപണങ്ങൾ.

Kerala News: മോൻസൺ പ്രതിയായ പോക്‌സോ കേസ്; ഡോക്‌ടർമാരെ ചോദ്യം ചെയ്‌തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE