പുതുവര്‍ഷം മികച്ചതായിരിക്കുമെന്ന് പ്രതീക്ഷിക്കാം; പ്രശാന്ത് ഭൂഷണ്‍

By Syndicated , Malabar News
Prashanth bhushan_pegasus
Ajwa Travels

ന്യൂഡെല്‍ഹി: രാജ്യത്ത് പുതുവര്‍ഷം പിറക്കാന്‍  മണിക്കൂറുകള്‍ ശേഷിക്കെ കേന്ദ്രസര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ ഓര്‍മിപ്പിച്ച്  പ്രശാന്ത് ഭൂഷണ്‍. കോവിഡ് മാത്രമല്ല ഇത്തരം പോരാട്ടങ്ങളും 2020ന്റെ ഭാഗമായിരുന്നെന്ന് നാം ഓര്‍മ്മിക്കണമെന്ന് പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.

‘അത്ര നല്ല വര്‍ഷമല്ലാത്ത 2020 വിട പറയാനിരിക്കെ കോവിഡ് മാത്രമല്ലാതെ ചില ഹൃദയസ്‌പര്‍ശിയായ മുന്നേറ്റങ്ങളും നാം ഓര്‍ക്കേണ്ടതുണ്ട്. പൗരത്വ നിയമ വിരുദ്ധ പോരാട്ടം നയിച്ച ധീരരായ സ്‍ത്രീകളും വിദ്യാര്‍ഥികളും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന കര്‍ഷകപ്രക്ഷോഭം. 2021 മികച്ചതായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു’, പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്‌തു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് വലിയ പ്രതിഷേധമായിരുന്നു  ഉയര്‍ന്നത്. സ്‍ത്രീകളും വിദ്യാര്‍ഥികളും  നടത്തിയ പോരാട്ടത്തെ  പൊലീസും ബിജെപി പ്രവര്‍ത്തകരും ചേര്‍ന്ന്  അക്രമത്തിലൂടെ  അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയായിരുന്നു.

സമരക്കാര്‍ക്ക് നേരെ വെടിവെപ്പും പിന്നാലെ  കലാപവും ഡെല്‍ഹിയെ കീറി മുറിച്ചു. മാര്‍ച്ച് മാസത്തോട് കോവിഡ് രൂക്ഷമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുകയും ചെയ്‌തതോടെ സമരങ്ങള്‍ക്ക് താല്‍ക്കാലിക ശമനമായി. എന്നാല്‍ വീണ്ടും കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ ഒന്നിച്ച് തെരുവിലിറങ്ങിയതോടെ രാജ്യതലസ്‌ഥാനം വീണ്ടും പ്രക്ഷോഭമുഖരിതമായി.

കര്‍ഷകരെ ഒന്നടങ്കം നശിപ്പിക്കാനുള്ള കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിനായി ഡെല്‍ഹിയിലെ മരംകോച്ചുന്ന തണുപ്പില്‍ ഈ  പുതുവര്‍ഷരാത്രിയിലും കര്‍ഷകര്‍ തെരുവിലാണ്.

Read also: താങ്ങുവില റദ്ദാക്കിയാൽ രാഷ്‌ട്രീയം ഉപേക്ഷിക്കും; തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ഹരിയാന മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE