പ്രേക്ഷകമനം കീഴടക്കി ‘ഹൃദയ’ത്തിലെ ​ഗാനം; ഇതുവരെ 18 ലക്ഷത്തിലേറെ കാഴ്‌ചക്കാർ

By News Bureau, Malabar News
hridayam song-Darshana
Ajwa Travels

പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ‘ഹൃദയ’ത്തിലെ ആദ്യ​ ഗാനത്തിന് ഗംഭീര വരവേൽപ്പ്. ‘ദർശന…’ എന്ന് തുടങ്ങുന്ന ​ഗാനം പ്രേക്ഷകർ നെഞ്ചേറ്റി കഴിഞ്ഞു. ഇന്നലെ വൈകിട്ടോടെയാണ് ഗാനം പുറത്തുവിട്ടത്. ചുരുങ്ങിയ സമയം കൊണ്ടുതന്നെ 18 ലക്ഷത്തിലേറെ ആളുകളാണ് യൂ ട്യൂബിൽ ഗാനം കണ്ടത്.

സം​ഗീത സംവിധായകനായ ഹിഷാം അബ്‌ദുൾ വഹാബും ചിത്രത്തിലെ നായിക കൂടിയായ ദർശന രാജേന്ദ്രനും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. പ്രണവും ദർശനയും നിറഞ്ഞു നിൽക്കുന്ന ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കല്യാണി പ്രിയദർശനാണ് ചിത്രത്തിലെ മറ്റൊരു നായിക.

നേരത്തെ ​ഗാനത്തിന്റെ ടീസർ പുറത്തുവിട്ടിരുന്നു. ഗാനത്തിന്റെ പിന്നണിയിൽ പ്രവർത്തിച്ചവരെയും അണിയറ പ്രവർത്തകരെയും ​ഗാനത്തിന്റെ ഷൂട്ടിങ്ങും ഉൾക്കൊള്ളിച്ചുള്ള ടീസറും ആരാധകർ ഏറ്റെടുത്തിരുന്നു. ​

സം​ഗീതത്തിന് ഏറെ പ്രാധാന്യം നൽകിക്കൊണ്ട് ഒരുക്കുന്ന ചിത്രത്തിൽ 15 പാട്ടുകളാണ് ഉള്ളത്. അരുൺ ആലാട്ടാണ് ഗാനരചന.

pranav mohanlal

മെറിലാന്റ് സിനിമാസ് ആന്റ് ബിഗ് ബാങ് എന്റർടെയിൻമെൻസിന്റെ ബാനറിൽ വൈശാഖ് സുബ്രഹ്‌മണ്യനാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സിനിമയുടെ തിരക്കഥയും വിനീത് ശ്രീനിവാസനാണ് ഒരുക്കിയത്. അടുത്ത വർഷം ജനുവരിയിലാണ് റിലീസ്.

hridayam

അജു വർഗീസ്, ബൈജു സന്തോഷ്, അരുൺ കുര്യൻ, വിജയ രാഘവൻ തുടങ്ങി വൻ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നു. വിശ്വജിത്ത് ഒടുക്കത്തിലാണ് ഛായാഗ്രാഹകൻ.

Most Read: കണ്ണിന്റെ ആരോഗ്യത്തിന് ഈ ഭക്ഷണങ്ങൾ ശീലമാക്കാം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE