വാഷിംഗ്‌ടൺ: ഗുരുതര രോഗബാധ തടയുന്നതിൽ കോവിഡ് വാക്‌സിൻ 100 ശതമാനം സുരക്ഷിതമെന്ന് അമേരിക്കന്‍ ബയോടെക്‌നോളജി കമ്പനിയായ മൊഡേണയുടെ അവകാശവാദം. അമേരിക്കയിലും യൂറോപ്പിലും വാക്‌സിൻ അടിയന്തരമായി ഉപയോഗിക്കാൻ അനുമതി തേടുമെന്നും മൊഡേണ പറഞ്ഞു. വാക്‌സിൻ ഉപയോഗത്തിനായി ഇന്ന് തന്നെ അനുമതി തേടും. അവസാനഘട്ട പരീക്ഷണത്തിലും വാക്‌സിൻ 94 ശതമാനവും ഫലപ്രദമാണ് എന്നാണ് വ്യക്‌തമായത് എന്നും ഗുരുതര സുരക്ഷാ പ്രശ്‌നങ്ങൾ ഇല്ലെന്നും മൊഡേണ അവകാശപ്പെട്ടു.
തങ്ങളുടെ വാക്‌സിൻ കോവിഡ് മഹാമാരിക്കെതിരെ ശക്‌തമായ ഉപകരണം ആകുമെന്നാണ് വിശ്വാസം. കഠിനമായ രോഗാവസ്‌ഥ, ആശുപത്രിവാസം, മരണം എന്നിവ തടയാനാകുമെന്നും മൊഡേണ കമ്പനി സിഇഒ സ്‌റ്റെഫാനെ ബൻസെൽ പറഞ്ഞു. വാക്‌സിൻ യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്ട്രേഷൻ അംഗീകരിച്ചാൽ, രണ്ടു ഡോസുകളിൽ ആദ്യത്തേതു ഡിസംബർ പകുതിയോടെ ദശലക്ഷക്കണക്കിന് അമേരിക്കക്കാരിൽ കുത്തിവെക്കും.
യുഎസ് നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട്സ് ഓഫ് ഹെൽത്തിന്റെ സഹകരണത്തോടെയാണ് മൊഡേണ വാക്‌സിൻ വികസിപ്പിച്ചെടുത്തത്. യുഎസിൽ 30,000ലേറെ പേരിലാണു വാക്‌സിൻ പരീക്ഷിക്കുന്നത്. പരീക്ഷണത്തിനിടെ സാധാരണയുണ്ടാകുന്ന പാർശ്വഫലങ്ങളും ഗുരുതരമായ സുരക്ഷാ ആശങ്കകളും പ്രത്യക്ഷപ്പെട്ടിട്ടില്ലെന്നാണു കമ്പനി അവകാശപ്പെടുന്നത്.
നേരത്തെ, തങ്ങളുടെ വാക്‌സിന്‍ 95 ശതമാനം ഫലപ്രദമാണെന്ന് അമേരിക്കന്‍ കമ്പനിയായ ഫൈസറും ജര്‍മന്‍ പങ്കാളിയായ ബയോന്‍ടെക്കും പ്രഖ്യാപിച്ചിരുന്നു. ഫൈസര്‍ ഒരാഴ്‌ച മുൻപ് തന്നെ അടിയന്തര ഉപയോഗത്തിന് അനുമതി തേടി അധികൃതരെ സമീപിക്കുകയും ചെയ്‌തിരുന്നു.
Kerala News: ഡോളർ കടത്ത് കേസ്; കൂടുതൽ ഉന്നതർക്ക് പങ്കെന്ന് സ്വപ്‌നയുടെ മൊഴി