‘നവീൻ ബാബുവിന്റെ മരണം നിർഭാഗ്യകരം; കളക്‌ടർക്കെതിരെ അനാവശ്യ ആക്രമണങ്ങൾ’

ഐഎഎസ് അസോസിയേഷന്റെ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗമാണ് കളക്‌ടർക്ക് പൂർണപിന്തുണയുമായി രംഗത്തെത്തിയത്.

By Senior Reporter, Malabar News
arun k vijayan
Ajwa Travels

തിരുവനന്തപുരം: കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദങ്ങളിൽ കണ്ണൂർ കളക്‌ടർ അരുൺ കെ വിജയന് പിന്തുണയുമായി ഐഎഎസ് അസോസിയേഷൻ. നവീൻ ബാബുവിന്റെ മരണം നിർഭാഗ്യകരമാണെന്നും എന്നാൽ, വിഷയത്തിൽ കണ്ണൂർ കളക്‌ടറെ കുറ്റപ്പെടുത്തുകയാണ് ചെയ്യുന്നതെന്നും അസോസിയേഷൻ പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്‌തമാക്കി.

ഐഎഎസ് അസോസിയേഷന്റെ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗമാണ് കളക്‌ടർക്ക് പൂർണപിന്തുണയുമായി രംഗത്തെത്തിയത്. സഹപ്രവർത്തകന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുകയാണെന്നും ദുഃഖിതരായ കുടുംബത്തെ അനുശോചനം അറിയിക്കുന്നുവെന്നും അസോസിയേഷൻ വ്യക്‌തമാക്കി.

എന്നാൽ, മരണത്തിലേക്ക് നയിച്ചതിനെ സംബന്ധിച്ച് റവന്യൂ വകുപ്പും പോലീസും അന്വേഷിക്കുകയാണെന്നും അന്വേഷണത്തിൽ എല്ലാം വെളിപ്പെടുമെന്ന് വിശ്വസിക്കുന്നതായും കുറിപ്പിൽ പറയുന്നുണ്. പൊതുസമൂഹത്തിൽ കളക്‌ടർക്കെതിരെ അനാവശ്യമായതും വ്യക്‌തിപരവുമായ ആക്രമണങ്ങൾ നടക്കുകയാണ്.

അന്വേഷണം നടക്കുമ്പോൾ മുൻവിധിയോടെ അഭിപ്രായം രേഖപ്പെടുത്തുന്നു. കളക്‌ടർ അന്വേഷണത്തോട് പൂർണമായും സഹകരിക്കുന്നുണ്ടെന്നും അന്വേഷണ സംഘത്തിന് ആവശ്യമായ വിവരങ്ങൾ നൽകുന്നുണ്ടെന്നും അസോസിയേഷൻ വ്യക്‌തമാക്കി.

Most Read| യുപിയിലെ മദ്രസ വിദ്യാഭ്യാസ ബോർഡ് നിയമം ശരിവെച്ച് സുപ്രീം കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE