ഇബ്രാഹിം കുഞ്ഞിന്റെ അറസ്‌റ്റ് രാഷ്‌ട്രീയ പ്രേരിതം; രമേശ് ചെന്നിത്തല 

By Syndicated , Malabar News
Ramesh_Chennithala_Malabar news
Ajwa Travels

തിരുവനന്തപുരം: വിജിലന്‍സിനെ ഉപയോഗിച്ച് മുഖ്യമന്ത്രി നടത്തുന്ന രാഷ്‌ട്രീയ പ്രതികാരമാണ്  വികെ ഇബ്രാഹിം കുഞ്ഞിന്റെ അറസ്‌റ്റെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത് ജനങ്ങള്‍ മനസിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കാസര്‍കോട് ബിസിനസ് പൊളിഞ്ഞതിനാണ് കമറുദ്ദീന്‍ എംഎല്‍എയെ അറസ്‌റ്റ് ചെയ്‌തത്. പിന്നീട് കെഎം ഷാജിക്കെതിരെയായി നീക്കം. ഇതിന് പിന്നാലെയാണ് ഇബ്രാഹിം കുഞ്ഞിന്റെ അറസ്‌റ്റ്. ഈ മൂന്ന് നടപടിയും രാഷ്‌ട്രീയ പ്രേരിതമാണ്. വിജിലന്‍സ് ഉദ്യോഗസ്‌ഥര്‍  മുഖ്യമന്ത്രിയുടെ സമ്മര്‍ദം സഹിക്കവയ്യാതെയാണ് ഇന്ന് അറസ്‌റ്റിനൊരുങ്ങിയത്.

ഓരോ എംഎല്‍എമാരെയായി അറസ്‌റ്റ് ചെയ്യാനാണ് നീക്കമെങ്കില്‍ യുഡിഎഫ് ശക്‌തമായി എതിര്‍ക്കും. ഉദ്യോഗസ്‌ഥര്‍ നാളെ മറുപടി പറയേണ്ടിവരും. ഇല്ലാത്ത കഥകള്‍ ഉണ്ടാക്കി സ്വര്‍ണക്കടത്തില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് ശ്രമം. അറസ്‌റ്റിനെ നിയമപരമായും രാഷ്‌ട്രീയപരമായും നേരിടുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു

Read also: പാലാരിവട്ടം അഴിമതി കേസ്; ഇബ്രാഹിം കുഞ്ഞ് അറസ്‌റ്റില്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE