ഐഎഫ്എഫ്‍കെ അഞ്ചാം ദിനം; നെടുമുടി വേണുവിന് ഇന്ന് ആദരം അർപ്പിക്കും

By Staff Reporter, Malabar News
iffk-nedumudi venu
Ajwa Travels

തിരുവനന്തപുരം: അഫ്‌ഗാനിസ്‌ഥാനിൽ ആഭ്യന്തര യുദ്ധം പ്രതിസന്ധിയിലാക്കിയ കുടുബത്തിന്റെ കഥപറയുന്ന ഓപ്പിയം വാറിന്റെയും, സഹ്‌റ കരീമിയുടെ ഹവ മറിയം ആയിഷ, ടർക്കിഷ് ചിത്രം ബ്രദർസ് കീപ്പർ ഉൾപ്പടെ 71 ചിത്രങ്ങൾ രാജ്യാന്തര ചലച്ചിത്ര മേളയുടെ അഞ്ചാം ദിവസമായ ഇന്ന് പ്രദർശിപ്പിക്കും. അന്തരിച്ച നടൻ നെടുമുടി വേണുവിനുള്ള ആദരവും ഇന്നുണ്ടാകും.

‘അൺ ഫോർഗെറ്റബിൾ വേണുച്ചേട്ടൻ’ എന്ന വിഭാഗത്തിൽ നോർത്ത് 24 കാതം, വിട പറയും മുമ്പേ എന്നീ ചിത്രങ്ങളുടെ പ്രദർശനമാണ് ഇന്ന് നടക്കുക. മലയാള ചിത്രങ്ങളായ സണ്ണി, നിറയെ തത്തകളുള്ള മരം, ന്യൂഡെൽഹി, കുമ്മാട്ടി എന്നിവയും ഇന്ന് പ്രേക്ഷകർക്ക് മുന്നിലെത്തും. ഡ്രൈവ് മൈ കാർ ,ബ്രൈറ്റൻ ഫോർത്ത്, പിൽഗ്രിംസ് എന്നിവ ഉൾപ്പടെ 20 ചിത്രങ്ങളുടെ അവസാന പ്രദർശനവും ഇന്നുണ്ടാകും.

അൽഭുതങ്ങൾ പ്രവർത്തിക്കാൻ തുടങ്ങുന്ന ഒരു കുഞ്ഞിന്റെ ജീവിതം പ്രമേയമാക്കി സിൽവിയ ബ്രൂനെല്ലി സംവിധാനം ചെയ്‌ത ഇറ്റാലിയൻ ചിത്രം ദി മിറക്കിൾ ചൈൽഡിന്റെ രണ്ടാമത്തെ പ്രദർശനവും ഇന്നുണ്ടാകും.

ദി എംപ്ളോയർ ആൻഡ് ദി എംപ്ളോയി, ലിംഗുയി, ലാംമ്പ്, മുഖഗലി, അമിറ, ദി ഇൻവിസിബിൽ ലൈഫ് ഓഫ് യുറിഡിസ് ഗുസ്‌മാവോ, റൊമേനിയൻ ചിത്രം ഇന്ററിഗിൽഡ്, ലൈല ബൗസിദിന്റെ എ ടൈൽ ഓഫ് ലൗ ആന്റ് ഡിസൈർ, ഹൗസ് അറസ്‌റ്റ്, ഫ്രഞ്ച് ചിത്രം വുമൺ ഡു ക്രൈ, സ്‌പാനിഷ് ചിത്രം പാരലൽ മദേഴ്‌സ് തുടങ്ങി ലോക സിനിമ വിഭാഗത്തിൽ 39 സിനികൾ ഇന്ന് പ്രേക്ഷകർക്ക് മുന്നിലെത്തും. അർമേനിയൻ കവി സയത് നോവയുടെ ജീവിതം പ്രമേയമാക്കുന്ന ദി കളർ ഓഫ് പൊമേഗ്രനേറ്റ്‌സും ഇന്ന് മേളയിൽ ഇടംപിടിക്കും.

Read Also: പിങ്ക് പോലീസ് പരസ്യവിചാരണ; സർക്കാർ അപ്പീൽ ഇന്ന് കോടതിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE