ഐഐടി 2020 ആഗോള ഉച്ചകോടി; പ്രധാനമന്ത്രി അഭിസംബോധന ചെയ്യും

By Team Member, Malabar News
Malabarnews_narendra modi
Representational image
Ajwa Travels

ന്യൂഡെല്‍ഹി : 2020 ലെ ഐഐടി ആഗോള ഉച്ചകോടിയെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിസംബോധന ചെയ്യും. ഐഐടി പൂര്‍വ വിദ്യാര്‍ഥി സംഘടനായ പാന്‍ഐഐടി യുഎസ്എയാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്. 20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുതലാണ് പാന്‍ഐഐടി യുഎസ്എ പ്രവര്‍ത്തനം ആരംഭിച്ചത്.

ഇത്തവണത്തെ ആഗോള ഉച്ചകോടിക്ക് ‘ദ ഫ്യൂച്ചര്‍ ഈസ് നൗ’ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. വെള്ളിയാഴ്‌ച 9.30 ന് പ്രധാനമന്ത്രി ഉച്ചകോടി അഭിസംബോധന ചെയ്യും. ആഗോള സാമ്പത്തിക രംഗം, ആരോഗ്യം, സാങ്കേതികത എന്നിവയാണ് ഉച്ചകോടി പ്രധാനമായും ചര്‍ച്ച ചെയ്യുന്ന വിഷയങ്ങള്‍. 2003 മുതല്‍ എല്ലാ വര്‍ഷവും വിവിധ മേഖലകളില്‍ ഉള്ള വിദഗ്‌ധരെ ഉച്ചകോടിയില്‍ സംസാരിക്കാനായി പാന്‍ഐഐടി യുഎസ്എ ക്ഷണിക്കാറുണ്ട്.

Read also : ഹൈദരാബാദിൽ ആർക്കും ഭൂരിപക്ഷമില്ല, ടിആർഎസ് ഒന്നാമത്, ബിജെപി രണ്ടാമത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE