പുൽപ്പള്ളിയിൽ ചീട്ടുകളി സംഘം അറസ്‌റ്റിൽ; 72,000 രൂപയും പിടിച്ചെടുത്തു

By Trainee Reporter, Malabar News
playing-cards-arrest
Representational Image
Ajwa Travels

വയനാട്: പുൽപ്പള്ളിയിൽ പണം വെച്ച് ചീട്ടുകളിച്ച അഞ്ചംഗ സംഘം പിടിയിൽ. വയനാട് പുൽപ്പള്ളി പാടിച്ചിറ പാച്ചിക്കവലയിൽ സ്വകാര്യ വ്യക്‌തിയുടെ കാപ്പിത്തോട്ടത്തിൽ പണം വെച്ച് ചീട്ടു കളിച്ച സംഘമാണ് പിടിയിലായത്. പാടിച്ചിറ സ്വദേശികളായ വർഗീസ്, ബിനോയ്, മാനന്തവാടി സ്വദേശി ജംഷീർ, തോണിച്ചാൽ സ്വദേശി ഷറഫുദ്ദീൻ, പാക്കം സ്വദേശി മനോജ് എന്നിവരാണ് പിടിയിലായത്.

സംഘത്തിൽ നിന്നും 72,000 രൂപയും പിടിച്ചെടുത്തിട്ടുണ്ട്. പുൽപ്പള്ളി എസ്‌ഐ ബെന്നിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ചീട്ട് കളി സംഘത്തെ പോലീസ് പിടികൂടിയത്. പ്രതികളെ ജാമ്യത്തിൽ വിട്ടയച്ചു.

Most Read: ഈ വർഷത്തെ പ്ളസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 83.87 ശതമാനം വിജയം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE