ചാരായ വാറ്റ് വ്യാപകം; മലപ്പുറത്ത് 3 പേർ പിടിയിൽ

By Trainee Reporter, Malabar News
arrest
Representational image
Ajwa Travels

കരുളായി: അൾത്താമസമില്ലാത്ത കെട്ടിടത്തിൽ ചാരായം വാറ്റുന്നതിനിടെ 3 പേർ പിടിയിൽ. കരുളായി കിണറ്റിങ്ങൽ സ്വദേശികളായ വടക്കേ പുറത്ത് മാത്യു (42), കോലോന്തൊടിക ഉസ്‌മാൻ (56), മുണ്ടക്കടവ് കോളനിയിലെ സുനിൽ ബാബു (32) എന്നിവരെയാണ് പൂക്കോട്ടുംപാടം എസ്‌ഐ ഒകെ വേണുവും സംഘവും ചേർന്ന് പിടികൂടിയത്. ഇവരിൽ നിന്നും 20 ലിറ്റർ വാഷ് പിടികൂടി നശിപ്പിച്ചു.

ലോക്ക്ഡൗണിനെ തുടർന്ന് മദ്യവിൽപന ശാലകൾ അടച്ചതിനാൽ മലയോര മേഖലയിൽ വ്യാജമദ്യ ഉൽപാദനവും വിൽപനയും വ്യാപകമായിട്ടുണ്ട്. എഎസ്‌ഐ സുബ്രഹ്‌മണ്യൻ, സീനിയർ സിവിൽ പോലീസ് ഓഫിസർമാരായ സജിത്ത്, പി സുനിൽ, സിപിഒമാരായ ജിയോ ജേക്കബ്, എൽദോസ്, ടി നിബിൻദാസ്, എംഎസ് അനീഷ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.

Read also: മഴ ശക്‌തം; മലയോര മേഖലയിൽ നാശനഷ്‌ടം വ്യാപകം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE