മഴ ശക്‌തം; മലയോര മേഖലയിൽ നാശനഷ്‌ടം വ്യാപകം

By Team Member, Malabar News

കാസർഗോഡ് : കാലവർഷം ശക്‌തമായതോടെ ജില്ലയിലെ മലയോര മേഖലയിൽ വ്യാപക നാശനഷ്‌ടം. മഴക്കൊപ്പം ശക്‌തമായ കാറ്റും ഉണ്ടായതോടെ മിക്കയിടങ്ങളിലും മരങ്ങൾ കടപുഴകി വീണ് വീടുകൾ തകരുകയും, വൈദ്യുതിബന്ധം തകരാറിലാകുകയും ചെയ്‌തിട്ടുണ്ട്‌.

കരിവേടകം, ഒയോലം, മൊട്ടത്താടി, കാമലം, പറയംപള്ളം എന്നിവിടങ്ങളിലാണ് വൈദ്യുതി കമ്പികൾ പൊട്ടി വീണത്. തുടർന്ന് കെഎസ്ഇബി ജീവനക്കാരും നാട്ടുകാരും എത്തി മരച്ചില്ലകൾ മാറ്റി വൈദുതി ബന്ധം പുനഃസ്‌ഥാപിച്ചു. കൂടാതെ വട്ടംതട്ടക്ക് അടുത്ത് ഉണുപ്പുംകല്ലിൽ തെങ്ങ് വീണു വൈദ്യുതി പോസ്‌റ്റുകൾ തകർന്നു. ഇതിനെത്തുടർന്ന് വൈദ്യുതി ബന്ധം നിലച്ചിരുന്നു.

പടുപ്പ് ആനക്കല്ല് പുന്നകാലിൽ പന കടപുഴകി വീണ് വൈദ്യുതി തൂൺ തകർന്ന് വീണതിനെ തുടർന്ന് പ്രദേശത്തെ ഗതാഗതം  അൽപനേരം തടസപ്പെട്ടു. തുടർന്ന് ജീവനക്കാരെത്തിയാണ് പ്രശ്‌നം പരിഹരിച്ചത്. കൂടാതെ കഴിഞ്ഞ ദിവസം ഉണ്ടായ ശക്‌തമായ മഴയിൽ ബന്തടുക്ക കോപ്പാളം മൂലയിലെ ബാബുവിന്റ  വീട് പൂർണമായും തകരുകയും ചെയ്‌തു.

Read also : ലക്ഷദ്വീപ് ചരക്കുനീക്കം മംഗളുരുവിലേക്ക് മാറ്റുന്ന നടപടി; ബേപ്പൂരിൽ 17ന് ഹർത്താൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE