പോലീസ് ആസ്‌ഥാനത്ത് ആൾമാറാട്ടം; ഡിവൈഎസ്‌പി ചമഞ്ഞ് എസ്‌ഐ; കേസ്

By News Desk, Malabar News
Ajwa Travels

തിരുവനന്തപുരം: പോലീസ് ആസ്‌ഥാനത്ത് ആൾമാറാട്ടം നടത്തിയ ഉദ്യോഗസ്‌ഥന് എതിരെ നടപടി. പോലീസ് ആസ്‌ഥാനത്തെ ജനമൈത്രി ഓഫീസിലെ ആംഡ് പോലീസ് എസ്‌ഐ ജേക്കബ് സൈമണിന് എതിരെയാണ് പോലീസ് കേസെടുത്തത്. എസ്ഐ ആയ ജേക്കബ് ഉന്നത പോലീസ് ഉദ്യോഗസ്‌ഥരുടെ പേരിൽ ആൾമാറാട്ടം നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

ജേക്കബ് സൈമൺ ആൾമാറാട്ടം നടത്തുന്നതായി നേരത്തെ തന്നെ ആരോപണങ്ങൾ ഉയർന്നിരുന്നു. ഇതിനെ തുടർന്ന് ക്രൈം ബ്രാഞ്ചിന്റെ നിരീക്ഷണത്തിലായിരുന്നു ഇയാൾ. ജേക്കബ് സൈമണിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ ഡിവൈഎസ്‌പിയുടെ യൂണിഫോമും ഡിജിപി ഉൾപ്പടെയുള്ളവരുടെ പേരിലുള്ള വ്യാജ ലെറ്റർ പാഡുകളും കണ്ടെടുത്തിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തി വരികയാണെന്നാണ് ഉദ്യോഗസ്‌ഥർ പറയുന്നത്.

Also Read: മുഖ്യമന്ത്രിയുടേത് വിവരക്കേട്, തന്റെ ജോലി കള്ളക്കടത്ത് നിരീക്ഷിക്കലല്ല; വി മുരളീധരന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE