ഭക്ഷ്യഎണ്ണയുടെ ഇറക്കുമതി തീരുവ ഒഴിവാക്കി; വില കുറയും

By Staff Reporter, Malabar News
edible-oil-india-price
Ajwa Travels

ന്യൂഡെൽഹി: കുതിച്ചുയരുന്ന ഭക്ഷ്യഎണ്ണ വിലയിൽ ഇടപെട്ട് സർക്കാർ. പാംഓയിൽ ഉൾപ്പടെയുള്ളവയുടെ അടിസ്‌ഥാന ഇറക്കുമതി തീരുവ ഒഴിവാക്കി. കാർഷിക സെസിൽ കുറവ് വരുത്തുകയും ചെയ്‌തു. പാംഓയിൽ, സോയാബീൻ, സൂര്യകാന്തി എണ്ണ എന്നിവയുടെ തീരുവയാണ് താൽക്കാലികമായി ഒഴിവാക്കിയത്.

ഇതോടെ ഭക്ഷ്യ എണ്ണകളുടെ റീട്ടെയിൽ വിലയിൽ 10 രൂപമുതൽ 15 രൂപവരെ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2022 മാർച്ച് 31 വരെയാണ് തീരുവയിൽ ഇളവ് അനുവദിച്ചിട്ടുള്ളത്. പുതുക്കിയ നിരക്ക് പ്രകാരം അസംസ്‌കൃത പാം ഓയിലിന് 8.2 ശതമാനവും സൺഫ്ളവർ ഓയിലിനും സോയാബീൻ എണ്ണക്കും 5.5 ശതമാനവുമാണ് തീരുവ ബാധകമാകുക.

സംസ്‌കരിച്ച സൂര്യകാന്തി, സോയാബീൻ പാം ഓയിലുകളുടെ അടിസ്‌ഥാന കസ്‌റ്റംസ് തീരുവ 32.5 ശതമാനത്തിൽ നിന്ന് 17.5 ശതമാനവുമായും കുറച്ചിട്ടുണ്ട്. അസംസ്‌കൃത പാമോയിലിന് കാർഷിക-ഇൻഫ്രസ്ട്രക്ച്ചർ ഡെവലപ്മെന്റ് സെസായി 17.5 ശതമാനവും സൺ ഫ്ളവർ ഓയിലിനും സോയാബീൻ എണ്ണക്കും 20 ശതമാനവുമാണ് ഇതുവരെ കേന്ദ്രം ഈടാക്കിയിരുന്നത്. ഇത് യഥാക്രമം 7.5 ശതമാനവും 5 ശതമാനവുമായി കുറക്കാനാണ് തീരുമാനം.

Read Also: നടിയെ ആക്രമിച്ച കേസ്; നിർണായക സാക്ഷിയായ ദിലീപിന്റെ ഡ്രൈവർ കൂറുമാറി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE